Sports
രാഹുലും ശ്രേയസും തിരിച്ചെത്തി, സഞ്ജു റിസർവ് താരം; ഏഷ്യാകപ്പിന് ഇന്ത്യൻ ടീമായി
മുംബൈ: പരിക്കേറ്റ് പുറത്തായിരുന്ന കെ.എൽ. രാഹുൽ, ശ്രേയസ് അയ്യർ എന്നിവരെ ഉൾപ്പെടുത്തി ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏറെക്കാലമായി പരിക്ക് കാരണം പുറത്തായിരുന്ന ജസ്പ്രീത് ബുംറയും ഏകദിന ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. നിലവിൽ അയലൻഡ് പര്യടനത്തിലുള്ള ട്വന്റി 20 ടീമിനെ നയിക്കുന്നത് ബുംറയാണ്. രോഹിത് ശർമയുടെ നേതൃത്വത്തിൽ 17 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഇവർക്ക് പുറമെ മലയാളി താരം സഞ്ജു സാംസണെ റിസർവ് താരമായും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹാർദിക് പാണ്ഡ്യയാണ് വൈസ്…