Home KANNUR മികച്ച മാധ്യമ പ്രവർത്തകനുള്ള വിശിഷ്ട സേവാ പുരസ്കാരത്തിൽ ഹരീഷ് കൊളച്ചേരി അർഹനായി
KANNUR - December 26, 2021

മികച്ച മാധ്യമ പ്രവർത്തകനുള്ള വിശിഷ്ട സേവാ പുരസ്കാരത്തിൽ ഹരീഷ് കൊളച്ചേരി അർഹനായി

കണ്ണൂർ :- കേരളാ റിട്ടയേർഡ് ഗസറ്റ് ഓഫീസേർസ് അസോസിയേഷൻ ഏർപ്പെടുത്തിയ 2021 ലെ അക്ഷര ശ്രീ പുരസ്കാരങ്ങളും വിശിഷ്ട സേവാ പുരസ്കാരങ്ങളും പ്രഖ്യാപിച്ചു.

മികച്ച മാധ്യമ പ്രവർത്തനത്തിനുള്ള വിശിഷ്ട സേവാ പുരസ്കാത്തിന് ഹരീഷ് കൊളച്ചേരി അർഹനായി.

അക്ഷര ശ്രീ പുരസ്കാരത്തിന് ‘ദേവതാരു പൂക്കുന്ന താഴ്‌വര’ എന്ന നോവലിൻ്റെ രചയിതാവ് ശ്രീ പത്മൻ നാറാത്തും ‘കേരളത്തിലെ വംശീയ രാജവംശങ്ങൾ’ എന്ന ചരിത്ര പുസ്തക രചയിതാവ് ശ്രീ കൊറ്റിയത്ത് സദാനന്ദനും അർഹനായി.

നാൽപ്പതു വർഷത്തിലധികമായി സർവീസ് വിഷയങ്ങൾ കൈകാര്യം ചെയ്തു വരികയും ആകാശവാണിയുടെ ശ്രവണ ശ്രീ അവാർഡ് ജേതാവുമായ ശ്രീ ഇ വി ജി നമ്പ്യാർ, ശാസ്ത്ര സംഗീത പ്രതിഭാ കുമാരി അനഘാ ശ്രീവൽസൻ,122 രാഗങ്ങളെ കുറിച്ചുള്ള ഗ്രന്ഥരചന നടത്തിയ ശ്രീമതി കെ പി പ്രീത എന്നിവരും വിശിഷ്ട സേവാ പുരസ്കാരത്തിന് അർഹരായി.

കൂടാതെ വിവിധ വിഷയങ്ങളിൽ ഉന്നത വിജയം നേടിയ ആതിര ശ്രീവത്സൻ, അനുര അനിൽകുമാർ, അഞ്ജലി മുരളീധരൻ, ദേവനന്ദ ആർ നമ്പ്യാർ, എ കെ ആയുഷ് രാജ്, എ കെ ആയുഷ് രാജ്, നന്ദന എ എന്നിവരെ ചടങ്ങിൽ അനുമോദിക്കും.

ഡിസംബർ 29 ബുധനാഴ്ച പയ്യന്നൂർ ഷാർജാ പ്ലാസയിൽ വച്ച് നടക്കുന്ന അവാർഡ് ദാന ചടങ്ങിൽ വച്ച് കാസർഗോഡ് എം പി ശ്രീ രാജ് മോഹൻ ഉണ്ണിത്താൻ അവാർഡുകൾ വിതരണം ചെയ്യുമെന്നും
ശ്രീ മുരളീധരൻ ചെയർമാനായ കമ്മിറ്റിയാണ് അവാർഡിനർഹരായവരെ തിരഞ്ഞെടുത്തതെന്ന് കേരളാ റിട്ടയേർഡ് ഗസറ്റ് ഓഫീസേർസ് അസോസിയേഷൻ ജന.സെക്രട്ടറി പി പി മോഹനൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

മുസ്ലിം ലീഗ്തദ്ദേശിയം – ജനപ്രതിനിധി ശില്പശാല ഇന്ന് 2 മണിക്ക്:
പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.