സ്കൂൾ പച്ചക്കറി ഗാർഡന്
തുടക്കമിട്ട് കണ്ണാടിപ്പറമ്പ്. എൽ.പി സ്കൂൾ
നാറാത്ത്: നാറാത്ത് ഗ്രാമപഞ്ചായത്ത് കൄഷിഭവൻ മുഖേന നടപ്പിലാക്കുന്ന ഊർജ്ജിത പച്ചക്കറി കൃഷി പദ്ധതിയായ ‘സ്കൂൾ ഗാർഡൻ , സ്കൂൾ തരിശ് ഭൂമി പച്ചക്കറിത്തോട്ട കൃഷിക്ക് തുടക്കമായി.
സ്കൂൾ പി.ടി.എ യുടെയും മദർ പി.ടി.എ യുടെയും നേതൃത്വത്തിൽ ആണ് പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചത്. കൃഷി ഭവന്റെ സഹകരണത്തോടെ എത്തിച്ച ഗ്രോ ബാഗുകളിൽ ഇനി പച്ചക്കറികൾ സമൃദ്ധമായി വളരും വഴുതിന , വെണ്ട, തക്കാളി .കാബേജ് , പറങ്കി തുടങ്ങിയവയാണ് ആദ്യ ഘട്ടത്തിൽ നട്ടത്. സ്കൂളിന് പിറക് വശത്ത് ഏക്കറോളം വരുന്ന തരിശ്ശ് ഭൂമിയിലും പി.ടി.എ യുടെയും മദർ പി.ടി.എ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ പച്ചക്കറി കൃഷിക്ക് തുടക്കം കുറിക്കും.
മദർ പി.ടി എ യുടെ വനിതാ ഗ്രൂപ്പുകളിലൂടെ പച്ചക്കറി കൃഷി പദ്ധതി ഏറ്റെടുത്ത് നടത്തുന്നത്. കൃഷിയോടും മണ്ണിനോടും വിമുഖത കാണിക്കുന്ന കുട്ടികൾക്ക് രക്ഷിതാക്കൾ കൃഷിയിലൂടെ മാതൃക കാട്ടുന്നതിനും കുട്ടികളെ മണ്ണിനോടും കൃഷിയോടും അടുപ്പിക്കുന്നതിന് സ്കൂൾ പച്ചക്കറി ഗാർഡൻ സഹായകരമാകും. സ്കൂളിൽ നടന്ന സ്കൂൾ ഗാർഡൻ പച്ചക്കറി തോട്ട നടീൽ പ്രവർത്തി ഉദ്ഘാടനം വാർഡ് മെമ്പറും നാറാത്ത് പഞ്ചായത്ത് വികസന സ്റ്റാൻഡിഠഗ് കമ്മിറ്റി ചെയർമാനുമായ കാണിചന്ദ്രൻ നിർവഹിച്ചു. കൃഷി ഓഫീസർ അനുഷ അൻവർ സ്കൂൾ പ്രധാന അധ്യാപിക പി.ശോഭ. പി.ടി.എ പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി പാറപ്രം പി.ടി.എ വൈ: പ്രസിഡന്റ് കൊടുവള്ളി ബിജു , മദർ പി.ടി.എ പ്രസിഡന്റ് മഞ്ജു സുധീഷ് , നിഷ ടീച്ചർ ,രമ്യാ രാജൻ, ജുബരിയത്ത് എന്നിവർ സംബന്ധിച്ചു.
പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലുമായി ഏക്കർ കണക്കിന് തരിശ്ശ് ഭൂമിയലടക്കം ഈ പദ്ധതി പ്രകാരം വിവിധ പച്ചക്കറി കൄഷിക്ക് വരും ദിവസങ്ങളിൽ തുടക്കമാവും


