പ്രവാസി സംഗമം നടത്തി
കണ്ണാടിപ്പറമ്പ്: ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോംപ്ലക്‌സിന്റെ ആഭിമുഖ്യത്തില്‍ 2022 ജനുവരി 8 മുതല്‍ 13 വരെയുള്ള ദിവസങ്ങളില്‍ നടത്തപ്പെടുന്ന ഹസനാത്ത് വാര്‍ഷിക പ്രഭാഷണത്തിന്റെ ഭാഗമായി പ്രവാസി സംഗമം നടത്തി. കെ ടി മുഹമ്മദ് കുഞ്ഞി മാങ്കടവ് അധ്യക്ഷനായി. കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറി കെ എന്‍ മുസ്തഫ ഉദ്ഘാടനം ചെയ്തു. ഹസനാത്ത് യു.എ.ഇ കമ്മിറ്റി രക്ഷാധികാരിയും പ്രമുഖ വ്യവസായിയുമായ മര്‍ഹൂം പി എ ഇബ്‌റാഹീം ഹാജിയെ അനുസ്മരിക്കുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്തു. നാളിതുവരെയായി പ്രവാസി സുഹൃത്തുക്കള്‍ സ്ഥാപനങ്ങള്‍ക്ക് വേണ്ടി ചെയ്ത സഹായ സഹകരണങ്ങള്‍ യോഗം വിലയിരുത്തി. കെ പി അബൂബക്കര്‍ ഹാജി, എ ടി മുസ്തഫ ഹാജി, ഹഫീള് കെ, ആലിക്കുഞ്ഞി, ഇബ്‌റാഹീം ഹാജി, ഖാലിദ് ഹാജി, അബ്ദുറഹ്മാന്‍ ഹാജി, സി എച്ച് മുഹമ്മദ് കുട്ടി, ബി അബ്ദുസ്സലാം, സഹദ് ടി പി, സത്താര്‍ ഹാജി എന്നിവര്‍ സംബന്ധിച്ചു. സി എന്‍ അബ്ദുറഹ് മാന്‍ സ്വാഗതവും മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ നന്ദിയും പറഞ്ഞു.


