മാലിന്യം പേറി കക്കാട് പുഴ
കക്കാട് : ഒരു കാലത്ത് നാടിന്റെ അഭിമാനമായി തെളിനീരോടെ ഒഴുകിയ കക്കാട് പുഴ വീണ്ടും മാലിന്യം പേറി ഒഴുക്ക് നിലച്ച നിലയിലാണ് ഇപ്പോൾ , കാലവർഷം കനത്തപ്പോൾ പല ദിക്കിൽ നിന്നും മഴ വെളളത്തോടൊപ്പം ഒഴുകി വന്ന പ്ലാസ്റ്റിക്ക് മാലിന്യം പുഴയിൽ കൂന്ന് കൂടിയിരിക്കുന്നു. രാത്രികാലങ്ങളിൽ പല ദിക്കിൽ നിന്നും മാലിന്യം ഈ പുഴയിൽ തള്ളുന്നത് പതിവാക്കിയിരിക്കുകയാണ് ചിലർ, ആഴ്ചകൾക്ക് മുൻപ് ഒരു സ്വകാര്യ സ്ഥാപനം വാഹനത്തിൽ മാലിന്യം തള്ളുകയും പിന്നീട് പിടികൂടി കോർപ്പറേഷൻ ഫൈൻ ഈടാക്കുകയും ചെയ്തിരുന്നു. കക്കാട് മൈദ ഫാക്ടറി , പെട്രോൾ പമ്പ് പരിസരത്ത് മാലിന്യം കുന്ന് കൂടിയിരിക്കുന്നു. പുഴയിലെ വെളളത്തിന്ന് നിറമാറ്റം സംഭവിച്ചത് കക്കൂസ് മാലിന്യം രാത്രികാലങ്ങളിൽ ഇവിടം തള്ളുന്നത് കൊണ്ടായിരിക്കാം.
എല്ലാവരും ഒരേ സ്വരത്തിൽ പറയുകയാണ്. കോർപ്പറേഷന്റെ പുഴ നവീകരണം പാതി വഴിയിൽ നിർത്തിയോ ? എന്നതാണ്. ഒരു കോടി വകയിരുത്തി പുഴയിൽ നിന്നും മാലിന്യം കോരി, ഇരു വശവും കരിങ്കല്ല് കൊണ്ട് കെട്ടുകയും, കോവി ഡ് രൂക്ഷമായ സമയത്ത് പ്രവർത്തനം നിലച്ചതും മാലിന്യം വീണ്ടും കൂടാൻ കാരണമായി. മൽസ്യമാർക്കറ്റ് സ്ഥിതി ചെയ്യുന്ന ഭാഗവും പള്ളി പ്രം റോഡിന്റെ ഇരുവശവും കൂടി സൗന്ദര്യവൽക്കരിച്ച്, സ്ട്രീറ്റ് ലൈറ്റ്, . സി .സി ടീവി എന്നിവ സ്ഥാപിച്ച് സംരക്ഷിക്കുകയും വേണം. മാംസക്കടയിലെ അറവ് മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് കാരണം തെരുവ് നായ്ക്കൾ വർദ്ധിക്കുകയും കാൽനടയാത്രക്കാർക്കും , വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കും ഭീഷണി നേരിടുകയാണ്.


