എ.പി ബൈത്താൻ കുട്ടിയുടെ സ്മരണാർത്ഥം വാട്ടർ കൂളർ നൽകി
നാറാത്ത് : നൗറ യൂണിറ്റി നാറാത്ത് കുടുംബ ആരോഗ്യ കേന്ദ്രത്തിലേക്ക് ചികിത്സാ ർത്ഥം വരുന്നവർക്ക് കുടിവെള്ളത്തിനായുള്ള സൗകര്യത്തിനായി വാട്ടർ കൂളർ സ്ഥാപിച്ചു നൽകി. നൗറ യൂണിറ്റിയുടെ പ്രഥമ പ്രസിഡണ്ടും ജീവകാരുണ്യ പ്രവർത്തനങ്ങളിലെ സജീവ സാന്നിദ്ധ്യവുമായിരുന്ന പരേതനായ എ.പി ബൈത്താൻ കുട്ടിയുടെ സ്മരണാർത്ഥമാണ് പദ്ധതി. അഴീക്കോട് നിയോജക മണ്ഡലം എം എൽ എ കെ.വി സുമേഷ് ഉദ്ഘാടനം നിർവഹിച്ചു. നൗറ യൂണിറ്റി പ്രസിഡണ്ട് സി.കെ അബ്ദുൽ ഷുക്കൂർ , സിക്രട്ടറി ഷുഹൈബ് കെ.ടി, സുബൈർ പി.പി, മുസ്തഫ എ.പി തുടങ്ങിയവർ സംബന്ധിച്ചൂ



Click To Comment