Home NARTH KANNADIPARAMBA നളന്ദ ആർട്‌സ്& സ്പോർട്സ് ക്ലബ് നടത്തിയ ഓണം – 2021 മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു
KANNADIPARAMBA - KOLACHERI - August 31, 2021

നളന്ദ ആർട്‌സ്& സ്പോർട്സ് ക്ലബ് നടത്തിയ ഓണം – 2021 മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു

ചേലേരി: നളന്ദ ആർട്‌സ്& സ്പോർട്സ് ക്ലബ് ചേലേരിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഓണം – 2021 മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. ക്ലബ് മെമ്പർമാർക്കിടയിൽ ഓൺലൈനായാണ് ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. പൂക്കളം, ചിത്രരചന (14 വയസ്സിനു താഴെ, 7 വയസ്സിനു താഴെ) എന്നിങ്ങനെ രണ്ടിനം മത്സരങ്ങളാണ് നടത്തിയത്. മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ കൊവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് വീടുകളിൽ എത്തിച്ചു നൽകി. നളന്ദ ക്ലബ് പ്രസിഡന്റ് സന്ദീപ് സി.കെ.സി, സെക്രട്ടറി വിജേഷ് പി.പി, ഭാരവാഹികളായ
വിജേഷ് ഇ.പി, ഷീജു ആർ.എസ്, രഘുനാഥ് പി, പ്രശാന്തൻ പി എന്നിവർ ഇതിനു നേതൃത്വം നൽകി.
പൂക്കളം, ചിത്രരചന മത്സരങ്ങളുടെ വിജയികളെ തെരഞ്ഞടുത്തത് പ്രശസ്ത ചുമർചിത്രകലാകാരൻ (സ്വാസ്തിക് മ്യൂറൽ പെയ്ൻ്റിങ് ഗുരുവായൂർ, ദുബായ്) സ്ഥാപനത്തിൻ്റെ അമരക്കാരൻ
ഹരിഹരൻ സ്വാസ്തിക്കാണ്.

പൂക്കള മത്സര വിജയികൾ

ഒന്നാം സ്ഥാനം – പ്രശാന്തൻ പോള
രണ്ടാം സ്ഥാനം – ശിവദാസൻ എ.വി
മൂന്നാം സ്ഥാനം – ഷിനോയ് ഒ

ചിത്രരചനാ മത്സര വിജയികൾ

◆14 വയസ്സിനു താഴെ

ഒന്നാം സ്ഥാനം – ആദിശ്രീ
രണ്ടാം സ്ഥാനം – ദേവനന്ദ
മൂന്നാം സ്ഥാനം – ശ്രീപാർവ്വതി, സാരംഗ്, ശ്രീനന്ദ

◆ 7 വയസ്സിനു താഴെ

ഒന്നാം സ്ഥാനം – വേദശ്രീ
രണ്ടാം സ്ഥാനം – ദേവനന്ദ ഹരിദാസൻ
മൂന്നാം സ്ഥാനം – ധ്യാൻ കൃഷ്ണൻ

Leave a Reply

Your email address will not be published. Required fields are marked *

Check Also

തളിപ്പറമ്പിലെ കെഎസ്ഇബി കരാർ ജീവനക്കാരന്റെ മരണം കൊലപാതകം; സഹപ്രവര്‍ത്തകരായ രണ്ടുപേര്‍ അറസ്റ്റില്‍