Home NARTH LOCAL-NEWS KOLACHERI യൂത്ത് കോൺഗ്രസ്സ് കൊളച്ചേരി മണ്ഡലം വില്ലേജ് ഓഫീസിനു മുന്നിൽ നിൽപ്പ് സമരം നടത്തി
KOLACHERI - August 13, 2021

യൂത്ത് കോൺഗ്രസ്സ് കൊളച്ചേരി മണ്ഡലം വില്ലേജ് ഓഫീസിനു മുന്നിൽ നിൽപ്പ് സമരം നടത്തി

കൊളച്ചേരി:കോവിഡ് വാക്സിൻ വിതരണത്തിലെ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പക്ഷപാതം അവസാനിപ്പിക്കുക, എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകുക, വാക്സിൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി കൊണ്ട് യൂത്ത് കോൺഗ്രസ്സ് കൊളച്ചേരി മണ്ഡലം , വില്ലേജ് ഓഫീസിനു മുന്നിൽ നടത്തിയ നിൽപ്പ് സമരം കൊളച്ചേരി ബ്ലോക് കോൺഗ്രസ്സ് പ്രസിഡണ്ട് ശ്രീ കെ എം ശിവദാസൻ ഉദ്ഘാടനം ചെയ്തു. കൊളച്ചേരി പഞ്ചായത്ത് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻൻറിംഗ് കമ്മറ്റി ചെയർമാനുമായ ശ്രീ ബാലസുബ്രമണ്യം മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ് കൊളച്ചേരി മണ്ഡലം സിക്രട്ടറി കലേഷ് ചേലേരി അധ്യക്ഷത വഹിച്ചു. ബ്ലോക് സിക്രട്ടറി ശ്രീ സജിത്ത് മാസ്റ്റർ, വാർഡ് മെമ്പർ ശ്രീ അഷ്റഫ്, റൈജു, പ്രവീൺ തുടങ്ങിയവർ സംസാരിച്ചു. ടിൻ്റു സുനിൽ, ഫൈസൽ, ദിപിൻ, ശ്രീരാഗ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

മുസ്ലിം ലീഗ്തദ്ദേശിയം – ജനപ്രതിനിധി ശില്പശാല ഇന്ന് 2 മണിക്ക്:
പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.