ഏകദിന പഠന ശിൽപശാല സംഘടിപ്പിച്ചു
കണ്ണാടിപ്പറമ്പ്: ദാറുൽ ഹസനാത്ത് ഇസ്‌ലാമിക് കോളേജ് ഹദീസ്, സിവിലൈസേഷൻ സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിന് കീഴിൽ ഏകദിന പഠന ശിൽപശാല സംഘടിപ്പിച്ചു. ശിൽപശാല എ.ടി മുസ്തഫ ഹാജി ഉദ്ഘാടനം ചെയ്തു. ഹദീസ്: പ്രാമാണികതയും ആധികാരികതയും, ഹദീസ് പഠന ശാസ്ത്രത്തിലെ സമകാലിക ഇടപെടലുകൾ, റലവൻസ് ഓഫ് സോഷ്യൽ സയൻസ് & ഹ്യുമാനിറ്റീസ്.
സ്കോപ്പ് & ഇംപോർട്ടൻസ് ഓഫ് സിവിലൈസേഷൻ എന്നീ വിഷയങ്ങളിൽ മലേഷ്യൻ ഇൻ്റർനാഷണൽ ഇസ്‌ലാമിക് യൂനിവേഴ്സിറ്റി റിസർച്ച് സ്കോളറായ സ്വലാഹുദ്ദീൻ ഹുദവി, ദാറുൽ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റി സോഷ്യൽ സയൻസ് വിഭാഗം ഡീൻ ഡോ റഫീഖ് അലി ഹുദവി, സിവിലൈസേഷൻ സ്റ്റഡീസ് ഹെഡ് ഷമീർ ഹുദവി പള്ളത്ത് എന്നിവർ നേതൃത്വം നൽകി. കെ.പി അബൂബക്കർ,
KN മുസ്തഫ എന്നിവർ ആശംസകൾ അർപ്പിച്ചു.
അനസ് ഹുദവി അധ്യക്ഷത വഹിച്ചു. സ്വഫ്വാൻ ഹുദവി സ്വാഗതവും ഉനൈസ് ഹുദവി നന്ദിയും പറഞ്ഞു.


