ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ ദിനം ആഘോഷിച്ചു
കൊളച്ചേരി:ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് ചൈതന്യവും തീവ്രതയും പകർന്ന ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിൻ്റെ എൺപതാം വാർഷികം ചേലേരി മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്യത്തിൽ വിപുലമായി ആഘോഷിച്ചു.
ചേലേരി മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക മന്ദിരത്തിൽ രാവിലെ പതാക ഉയർത്തി.തുടർന്ന് ക്വിറ്റ് ഇന്ത്യാ അനുസ്മരണ പ്രഭാഷണം നടത്തി.
പരിപാടി കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ്റ്റ് പ്രസിഡണ്ട് ശ്രീ കെ.എം.ശിവദാസൻ ഉദ്ഘാടനം ചെയ്തു. പതാക ഉയർത്തലിന് ദളിത് കോൺസ്റ്റ് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ദാമോദരൻ കൊയിലേരിയൻ നേതൃത്വം നൽകി.
മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ശ്രീ എൻ.വി.പ്രേമാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡണ്ട് ശ്രീ കെ.മുരളീധരൻ മാസ്റ്റർ പ്രസംഗിച്ചു. മണ്ഡലം കോൺഗ്രസ്സ് ജനറൽ സെക്രട്ടറിമാരായ പി.കെ.രഘുനാഥൻ സ്വാഗതവും ഇ.പി.മുരളീധരൻ നന്ദിയും പറഞ്ഞു.


