” ദേശീയ പാത , മുഴപ്പിലങ്ങാട് മണിക്കൂർ വിത്യാസത്തിൽ രണ്ട് വാഹനാപകടങ്ങൾ
മുഴപ്പിലങ്ങാട്: കണ്ണൂര്‍ – തലശ്ശേരി ദേശീയ പാതയില്‍ മണിക്കൂർ വിത്യാസത്തിൽ രണ്ട് വാഹനാപകടങ്ങൾ നടന്നു. ഇന്ന് രാവിലെ ഏഴിനാണ് അപകടം.നിറയെ കോഴിയുമായി കണ്ണൂരിലേക്ക് പോവുകയായിരുന്ന ലോറി മുന്നില്‍ പോകുന്ന മറ്റൊരു ലോറിയില്‍ ഇടിച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം കുരുക്കുണ്ടായി. മുഴപ്പിലങ്ങാട് – മാഹി ബൈപ്പാസ് നിര്‍മാണം നടക്കുന്ന സര്‍വീസ് റോഡിലാണ് അപകടം നടന്നത്
അതേ സമയം രാവിലെ ഒൻപത് മണിക്കായിരുന്നു മറ്റൊരു അപകടം കണ്ണൂർ ഭാഗത്ത് നിന്നും തലശ്ശേരി ഭാഗത്തേക്ക് പോകുന്ന പാൽ കയറ്റിയ മിനിലോറി മേൽപാലത്തിൽ മറിഞ്ഞു. അപകടത്തിൽ ആളപായമില്ല. അപകടത്തെ തുടർന്ന് ഒരു മണിക്കൂറിലധികം ഗതാഗതം തടസ്സപ്പെട്ടു.
എടക്കാട് പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രണ വിധേയമാക്കി. ക്രെയിനിൻ്റെ സഹായത്തോടെ അപകടത്തിൽ പെട്ട ലോറി നീക്കം ചെയ്തു.റോഡ് അപകടാവസ്ഥയിലായത് കാരണം ഇവിടെ തുടര്‍ച്ചയായി അപകടം പതിവാകുകയും ഗതാഗതം തടസ്സപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നത് ഇത് വഴിയുള്ള യാത്രക്കാര്‍ക്ക് ദുരിതമാവുകയാണ്.


