Home NARTH KANNADIPARAMBA എക്സലൻസ്‌ മീറ്റ്‌ -21: എസ്.എസ്.എൽ.സി, പ്ലസ്‌ടു വിജയികളെ അനുമോദിച്ച് എം.എസ്.എഫ് പാറപ്പുറം ശാഖ
KANNADIPARAMBA - pulloopi - July 31, 2021

എക്സലൻസ്‌ മീറ്റ്‌ -21: എസ്.എസ്.എൽ.സി, പ്ലസ്‌ടു വിജയികളെ അനുമോദിച്ച് എം.എസ്.എഫ് പാറപ്പുറം ശാഖ

കണ്ണാടിപ്പറമ്പ: പാറപ്പുറം ശാഖാ എം.എസ്‌.എഫിന്റെ നേതൃത്വത്തിൽ ‘എക്സലൻസ് മീറ്റ് -21’ എന്ന പേരിൽ എസ്‌.എസ്.എൽ.സി, പ്ലസ്ടു വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു. പരിപാടി എം.എസ്‌ എഫ്‌ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ ഷജീർ ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. യൂത്ത്‌ ലീഗ്‌ അഴീക്കോട്‌ മണ്ഡലം കമ്മിറ്റി ജന. സെക്രട്ടറി അശ്ക്കർ കണ്ണാടിപ്പറമ്പ് അനുമോദന പ്രസംഗം നടത്തി. മുനവ്വൽ സി.എൻ അധ്യക്ഷത വഹിച്ചു. കെ.എൻ മുസ്തഫ, സഫ്‌വാൻ നിടുവാട്ട്‌, സി ആലികുഞ്ഞി,സി.പി അബ്ദുല്ല, നിയാസ്‌ കെ.വി, ശുഹൈബ്‌ കെ.വി ഹബീബ്‌ സി, ടി റഷീദ തുടങ്ങിയവർ പ്രസംഗിച്ചു. തൻവീർ കെ.പി സ്വാഗതവും, ബിലാൽ ടി നന്ദിയും പറഞ്ഞു. ശഫ്നാസ്‌, അമീൻ, ഷക്കീൽ, മുസ്താഖ്‌ തുടങ്ങിയവർ അനുമോദനത്തിനു നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

തളിപ്പറമ്പിലെ കെഎസ്ഇബി കരാർ ജീവനക്കാരന്റെ മരണം കൊലപാതകം; സഹപ്രവര്‍ത്തകരായ രണ്ടുപേര്‍ അറസ്റ്റില്‍