കണ്ണാടിപ്പറമ്പിൽ ക്ഷേത്രങ്ങളിൽ വൻ കവർച്ച
കണ്ണാടിപ്പറമ്പ്: കണ്ണാടിപ്പറമ്പ കൊറ്റാളി കൂറുമ്പ കാവിലും മാതോടം പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലും ഇന്നലെ രാത്രി കവർച്ച നടന്നു. കൊറ്റാളികാവിലെ ഭണ്ഡാരങ്ങൾ തകർക്കുകയും ഓഫീസ് റൂമിൻ്റെ വാതിലുകൾ പൊളിച്ചു ഷെൽഫ് കുത്തിതുറന്ന് ഫയലുകൾ വലിച്ചു വാരിയിടുകയും സി.സി.ടി.വി ക്യാമറയുടെ കണക്ഷൻ വയറുകൾ മുറിച്ച് മാറ്റിയിട്ടാണ് മോഷ്ടാക്കൾ കവർച്ച നടത്തിയിട്ടുള്ളത്.പുതിയ പറമ്പത്ത് ഭഗവതി ക്ഷേത്ര ഭണ്ഡാരങ്ങൾ പൊളിച്ച് പണം കവർന്നു. മയ്യിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. നിരവധി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചിട്ടുണ്ട്



Click To Comment