പെരുമാച്ചേരിയിൽ എക്സൈസ് സംഘത്തെ കണ്ട് വാഷ് ഉപേക്ഷിച്ച് യുവാവ് ഓടി രക്ഷപ്പെട്ടു
കൊളച്ചേരി: എക്സൈസ് സംഘത്തെ കണ്ട് വാഷ് ഉപേക്ഷിച്ച് യുവാവ് ഓടി രക്ഷപ്പെട്ടു. പെരുമാച്ചേരി ഭാഗത്ത് നടത്തിയ റെയ്‌ഡിൽ പെരുമാച്ചേരിയിൽ ചാരായം വാറ്റാൻ പാകപ്പെടുത്തി സൂക്ഷിച്ചു വച്ച 40ലിറ്റർ വാഷ് കണ്ടെടുത്തു പെരുമാച്ചേരി സ്വദേശി കെ സുനീഷ്(37) ആണ് ഓടി രക്ഷപ്പെട്ടത്. ഇയാൾക്കെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്തു. എക്സൈസ് സംഘത്തെ കണ്ടതോടെ പ്രതി വാഷ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
ഓണം സ്പെഷ്യൽ ഡ്രൈവ് സ്ട്രൈക്കിങ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി ജോയിന്റ് എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗവും തളിപ്പറമ്പ് സർക്കിൾ ഓഫിസിലെ പ്രിവന്റീവ് ഓഫിസർ എം വി അഷ്റഫിൻ്റെ നേതൃത്വത്തിലാണ്
പരിശോധന നടത്തിയത്. പരിശോധനയിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ വിനേഷ് ടി.വി., വിനീത് പി.ആർ, ഡ്രൈവർ അജിത്ത് കെ തുടങ്ങീയവർ പങ്കെടുത്തു.


