ഡി.വൈ.എഫ്.ഐ അനുമോദന സദസ്സ് സംഘടിപ്പിച്ചു
പുല്ലൂപ്പി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ മുന്‍നിര പോരാളിയായ ഓട്ടോ െ്രെഡവര്‍മാരെയും എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും ഡി.വൈ.എഫ്.ഐ അനുമോദിച്ചു. ഡി.വൈ.എഫ്.ഐ മയ്യില്‍ ബ്ലോക്ക് കമ്മറ്റിയംഗം അഖില്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. ഓട്ടോ ഡ്രൈവര്‍മാരായ അബ്ദുല്‍ ബഷീര്‍, റാഷിദ്, അനില്‍ തുടങ്ങിയവരെ ആദരിച്ചു. ഡി.വൈ.എഫ്.ഐ പുല്ലൂപ്പി സൗത്ത് യൂനിറ്റ് പ്രസിഡണ്ട് ജീന്‍സി അധ്യക്ഷത വഹിച്ചു. സെക്രട്ടറി അതുല്യ സ്വാഗതം പറഞ്ഞു. ഡി.വൈ.എഫ്.ഐ കണ്ണാടിപ്പറമ്പ് വെസ്റ്റ് മേഖലാ സെക്രട്ടറി രജിന്‍, മേഖലാ കമ്മറ്റിയംഗങ്ങളായ വിദ്യ, ശ്യാംലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പുല്ലൂപ്പി ഹെൽത്ത് സെന്റർ കൂട്ടായ്മ SSLC വിജയികളെ അനുമോദിച്ചു അനുപ് ഐ.വി വിജയി കൾക്ക് ട്രോഫി സമ്മാനിച്ചു ഷാനവാസ് പുളിക്കൽ അദ്യക്ഷതയിൽ ബിജു ജോൺ സ്വഗതവും പി.പി.ഷൈനു നന്ദിയും രേഖപ്പെടുത്തി



