Home NARTH നാറാത്ത് സാന്ത്വനം ചാരിറ്റബിൾ ഫൗണ്ടേഷൻ ഫോഗിങ് മെഷീൻ നാടിനു സമർപ്പിച്ചു
NARTH - July 23, 2021

നാറാത്ത് സാന്ത്വനം ചാരിറ്റബിൾ ഫൗണ്ടേഷൻ ഫോഗിങ് മെഷീൻ നാടിനു സമർപ്പിച്ചു

നാറാത്ത്: നാറാത്ത് സാന്ത്വനം ചാരിറ്റബിൾ ഫൗണ്ടേഷൻ ഫോഗിങ് മെഷീൻ നാടിനു സമർപ്പിച്ചു. ഫൗണ്ടേഷൻ ചെയർമാൻ റൗഫ് കെ.വി സ്വാന്തനം വളണ്ടിയർ ക്യാപ്റ്റൻ ഷമീർ പി.പിക്ക് ഫോഗിങ് മെഷീൻ കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. സെക്രട്ടറി അബ്ദുള്ള നാറാത്ത്, റാഫി പി.പി, മുസ്തഫ എ.പി, ശിഹാബ്, ജുനൈദ്, ഷഫീർ, ജംഷീർ തുടങ്ങിയവർ പങ്കെടുത്തു.
നാറാത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കൊവിഡ് പോസിറ്റീവ് കേസുകളുള്ള വീടുകൾ അധികരിച്ചപ്പോൾ വളരെ വേഗത്തിൽ അണുവിമുക്തമാക്കൻ കഴിയുന്ന ഫോഗിങ് മെഷീൻ ആണ് ഇപ്പോൾ നാടിനു സമർപ്പിച്ചത്. മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിൽ സാമൂഹിക സേവന പാതയിൽ വിപുലമായ പദ്ധതിയാണ് ഓരോ മാസവും ഫൗണ്ടേഷൻ നടപ്പാക്കുന്നത്. ‘സ്നേഹത്തിൻ്റെ കൈവിരൽ’ എന്ന പദ്ധതിയിലൂടെ രോഗികൾക്കുള്ള മെഡിക്കൽ ഉപകരണങ്ങൾ, കൊവിഡ് പോസിറ്റീവ് രോഗികൾക്ക് മരുന്ന്, ഭക്ഷണം, പോസിറ്റീവ് വീടുകൾ സാനിറ്റൈസർ ചെയ്യുൽ തുടങ്ങിയ നിസ്വാർത്ഥ സേവനങ്ങളുമായി നാറാത്ത് പ്രദേശത്ത് പ്രവർത്തിച്ചുവരികയാണ് സാന്ത്വനം ചാരിറ്റബിൾ ഫൗണ്ടേഷൻ.

Leave a Reply

Your email address will not be published. Required fields are marked *

Check Also

മുസ്ലിം ലീഗ്തദ്ദേശിയം – ജനപ്രതിനിധി ശില്പശാല ഇന്ന് 2 മണിക്ക്:
പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.