കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമസ്ഥന് കൈമാറി
കൊളച്ചേരി: കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമസ്ഥന് കൈമാറി യുവാവ് മാതൃകയായി. കഴിഞ്ഞ ദിവസം കമ്പിൽ ടൗണിൽ നിന്നു കളഞ്ഞുകിട്ടിയ സ്വർണമാണ് കാട്ടാമ്പള്ളി സ്വദേശി സാജിദ് ഉടമസ്ഥന് കൈമാറിയത്. അര പവൻ വരുന്ന സ്വർണ്ണാഭരണമാണ് ലഭിച്ചിരുന്നത്. സ്വർണം കളഞ്ഞുകിട്ടിയതായി സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചതിനു പിന്നാലെ ഉടമസ്ഥനായ കടൂർ സ്വദേശി തെളിവു സഹിതം ബന്ധപ്പെടുകയായിരുന്നു. തുടർന്ന് മയ്യിൽ സ്റ്റേഷനിലെത്തി എസ്.ഐയുടെ സാന്നിധ്യത്തിൽ സ്വർണം കൈമാറുകയായിരുന്നു. റിയാസ് പാമ്പുരുത്തി കൂടെയുണ്ടായിരുന്നു.



Click To Comment