ഇന്ന് ബലിപെരുന്നാൾ: ത്യാഗത്തിന്റെയും സഹനത്തിന്റെയും സാഹോദര്യത്തിന്റേയും മഹത്വവുമായി വിശ്വാസികൾ
കണ്ണൂർ: ഹൃദയത്തില്‍ അനുകമ്പയും ആര്‍ദ്രതയും ഉണര്‍ത്തി ഒരു ബലി പെരുന്നാൾ കൂടി വന്നെത്തുകയാണ്. സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സാഹോദര്യത്തിന്റേയും സന്ദേശമായ ബലി പെരുന്നാൾ ഇന്ന്. ഇന്നലെ ഗൾഫ് നാടുകൾ പെരുന്നാൾ ആഘോഷിച്ചു. പ്രതിസന്ധിയുടെ കാലത്തെ അതിജീവിക്കുവാനുള്ള ലോകത്തിന്റെ പോരാട്ടത്തിന് ത്യാഗനിർഭരമായി പ്രയത്‌നിക്കുന്ന മനുഷ്യർ കരുത്താകുമ്പോൾ കരുതലോടെ പെരുന്നാൾ ആഘോഷിക്കാം.പ്രവാചകനായ ഇബ്രാഹിം നബി തൻ്റെ ആദ്യ മകൻ ഇസ്മാഇൽനെ ദൈവ കല്പന മാനിച്ച് ബലിയറുക്കാൻ ശ്രമിച്ചതിൻ്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് ഈ പെരുന്നാളിനെ ബലി പെരുന്നാൾ എന്ന് വിശേഷിപ്പിച്ചു തുടങ്ങിയത്. ഈ ദിവസം അറവുമാടുകളെ ബലികൊടുക്കുന്നത് പെരുന്നാളിൻ്റെ പ്രധാനപ്പെട്ട ആചാരങ്ങളാണ്. അള്ളാഹുവിന്‍റെ മഹത്വം ഉദ്ഘോഷിക്കുന്ന ബലി പെരുന്നാള്‍ ഇന്ന് വിശ്വാസികള്‍ ആഘോഷിക്കുകയാണ്. വായനക്കാർക്ക് ‘കണ്ണാടിപ്പറമ്പ ഓൺലൈൻ ’ വാർത്തയുടെ വലിയ പെരുന്നാൾ ആശംസകൾ.


