Home NARTH LOCAL-NEWS KANNADIPARAMBA എസ്‌.എസ്‌.എൽ.സി: കണ്ണാടിപ്പറമ്പ് ഹൈസ്കൂളിന് നൂറു മേനിയിൽ ഹാട്രിക്
KANNADIPARAMBA - July 14, 2021

എസ്‌.എസ്‌.എൽ.സി: കണ്ണാടിപ്പറമ്പ് ഹൈസ്കൂളിന് നൂറു മേനിയിൽ ഹാട്രിക്

കണ്ണാടിപ്പറമ്പ്: എസ്‌.എസ്‌.എൽ.സി പരീക്ഷയിൽ കണ്ണാടിപ്പറമ്പ് ഗവൺമെൻറ് ഹൈസ്കൂളിൽ തുടർച്ചയായ മൂന്നാം തവണയും നൂറുമേനി വിജയം. ഇത്തവണ ആ കെ 408 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 102 വിദ്യാർഥികൾ ഫുൾ എ പ്ലസ് നേടി. രണ്ടു വിദ്യാർഥികൾ കോവിഡ് പോസിറ്റീവായി പരീക്ഷയെഴുതിയെങ്കിലും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചത് മികച്ച നേട്ടമായി. ഒരു വിദ്യാർഥി പിതാവ് മരണപ്പെട്ട വേദനയ്ക്കിടെ പരീക്ഷയെഴുതിയിട്ടും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.

വിജയിച്ച മുഴുവൻ വിദ്യാർ ത്ഥികളേയും, , പ്രധാന അധ്യാപകൻ പി.ടി.എ.പ്രസിഡണ്ട് ,  മാനേജ്മെന്റ് ഭാരവാഹികൾ, എന്നിവർ അനുമോദനങ്ങൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കക്കാട് സ്വദേശി ഉസ്ബെക്കിസ്ഥാനിൽ മരിച്ചു