Home NARTH KANNADIPARAMBA കണ്ണാടിപ്പറമ്പ് സ്കൂളിലെഫോണ്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു
KANNADIPARAMBA - July 12, 2021

കണ്ണാടിപ്പറമ്പ് സ്കൂളിലെഫോണ്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു

ഫോണ്‍ ലൈബ്രറി ഉദ്ഘാടനം ചെയ്തു
കണ്ണാടിപ്പറമ്പ. കണ്ണാടിപ്പറമ്പ് ഗവ.ഹയര്‍സെക്കൻററി സ്കൂളില്‍ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കുന്നിതിന്റെ ഭാഗമായി രൂപീകരിച്ച ഫോണ്‍ ലൈബ്രറി കെ വി സുമേഷ് എം എല്‍ ഉദ്ഘാടനം ചെയ്തു. നിലവില്‍ 72 ഫോണുകളാണ് വാര്‍ഡ്തല ജാഗ്രത സമിതി, വിവിധ സംഘടനകള്‍, അധ്യാപകര്‍ എന്നിവര്‍ മുഖേന ലൈബ്രറിയിലേക്ക് ളഖരിച്ചത്. 47 കുട്ടികള്‍ക്കാണ് സ്കൂള്‍ നടത്തിയ വിവരശേഖരണത്തില്‍ തീരെ ഫോണില്ലാത്തവരായി കണ്ടെത്തിയത്. ഒരു ഫോണും ഒന്നിലധികം കുട്ടികളും ഉളള വേറെയും കുറച്ച് കുട്ടികളുണ്ട്. ഇവര്‍ക്കാണ് ഫോണ്‍ ലൈബ്രറിയില്‍ നിന്ന് ഫോണ്‍ ലഭ്യമാക്കുക. നല്‍കുന്ന ഫോണുകള്‍ പഠനാവശ്യത്തിന് ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് വാര്‍ഡ് തല ജാഗ്രതാ സമിതിയും അധ്യാപകരും അടങ്ങിയ സമിതി പരിശോധിക്കും. നിശ്ചിത ഇടവേളകളില്‍ വാര്‍ഡ്തല ജാഗ്രതാ സമിതിയും അധ്യാപകരും അടങ്ങിയ സംഘം വീടുകള്‍ സന്ദര്‍ശിച്ച് കുട്ടികളുടെ പഠനപുരോഗതി വിലയിരുത്തുകയും പഠന-വൈകൈരിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യും. ആവശ്യമായവര്‍ക്ക് പ്രത്യേകം പരിശീലനം ലഭിച്ച കൗണ്‍സിലറുടെ സേവനവും ലഭ്യമാക്കും. കുട്ടികള്‍ക്ക് കൃത്യമായ ടൈം ടേബില്‍ നല്‍കിക്കൊണ്ട് എല്ലാ വിഷയങ്ങളുടെയും ക്ലാസ്സുകള്‍ ഓണ്‍ലൈനായി സ്കൂളിലെ അധ്യാപകര്‍ നടത്തുന്നുണ്ട്. വികടേര്‍സ് വഴിയുളള ക്ലാസ്സുകളും ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു.സ്കൂളിന്റെ വികസനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എം എല്‍എ യുടെ അധ്യക്ഷതില്‍ അവലോകന യോഗം നടത്തി. മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും നിലവിലുളള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തന്നതിനും പദ്ധതികള്‍ രൂപപ്പെടുത്തും. ഇതിനായി വിവിധ ഏജന്‍സികളെ പങ്കെടുപ്പിച്ച് ജൂലായ് 16 ന് ഉച്ചക്ക് 2.30ന് എം എല്‍ എ യുടെ അധ്യക്ഷതയില്‍ യോഗം ചേരും. ഫോണ്‍ ലൈബ്രറിയുടെ ഉദ്ഘാടനച്ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ അഡ്വ. രത്നകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി താഹിറ, നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശന്‍, പിടിഎ പ്രസിഡണ്ട് കെ ശശിരാജന്‍, പ്രിന്‍സിപ്പാള്‍ ഇ രാധാകൃഷ്ണന്‍, സീനിയര്‍ അസിസ്റ്റന്റ് ഇബ്രാഹിംകുട്ടി രയരോത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എസ്ആര്‍ജി കണ്‍വീനര്‍ എം സുജിത് പദ്ധതി വിശദീകരിച്ചു. ഹെഡ്മാസ്റ്റര്‍ പി പി മനോജ്കുമാര്‍ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി കെ ശ്രീജ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

മുസ്ലിം ലീഗ്തദ്ദേശിയം – ജനപ്രതിനിധി ശില്പശാല ഇന്ന് 2 മണിക്ക്:
പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.