Home KANNUR എസ് വൈ എസ് പ്രതിഷേധ കൂട്ടായ്മ
ജുമുഅക്ക് അനുമതി നിഷേധിക്കുന്ന നയം തിരുത്തണം:
എസ് വൈ എസ്
KANNUR - July 12, 2021

എസ് വൈ എസ് പ്രതിഷേധ കൂട്ടായ്മ
ജുമുഅക്ക് അനുമതി നിഷേധിക്കുന്ന നയം തിരുത്തണം:
എസ് വൈ എസ്

കണ്ണൂർ : കൊവിഡ് നിയന്ത്രണങ്ങളില്‍ വിവിധ മേഖലകളില്‍ സര്‍ക്കാര്‍ ഇളവ് അനുവദിച്ചപ്പോഴും വെള്ളിയാഴ്ചകളിലെ ജുമുഅക്ക് നിയന്ത്രണ വിധേയമായി അനുമതി നല്‍കാത്തത് പ്രതിഷേധാര്‍ഹമാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നയം തിരുത്തണമെന്നും എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ. കണ്ണൂർ ജില്ലാ എസ് വൈ എസ് കണ്ണൂർ കാൽടെക്സിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ജില്ലാ പ്രസിഡണ്ട്‌ സയ്യിദ് സഫ്‌വാൻ തങ്ങൾ അൽ ബുഹാരി ഏഴിമല അധ്യക്ഷത വഹിച്ചു.
പാവപ്പെട്ടവരുടെ ഹജ്ജ് കര്‍മ്മമായി വിശേഷിപ്പിക്കപ്പെട്ട കര്‍മ്മമാണ് വിശ്വാസികള്‍ക്ക് ജുമുഅ: ഏറെ പവിത്രമായ ഈ ആരാധനാ കര്‍മ്മം നിര്‍വഹിക്കാന്‍ നിലവില്‍ സര്‍ക്കാര്‍ തലത്തിലെ നിയന്ത്രണം ഇനിയും സാധ്യമാവാത്ത അവസ്ഥയാണ്. സര്‍ക്കാരും ആരോഗ്യ വകുപ്പും കണക്കാക്കിയ നിയന്ത്രണങ്ങളുടെ ഭാഗമായി ഇതര മേഖലകളില്‍ പല ഇളവുകളും അനുവദിച്ചപ്പോഴും , നിയന്ത്രണങ്ങള്‍ പാലിച്ചു ജുമുഅ നിര്‍വഹിക്കാന്‍ അനുമതി നിഷേധിച്ച സാഹചര്യമാണുള്ളത് ഈ തീരുമാനം മാറ്റി ആരാധനാലയങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിച്ചു കൊണ്ട് തന്നെ, ജുമുഅ: നിര്‍വ്വഹിക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കണമെന്നും പൂക്കോട്ടൂർ ആവശ്യപ്പെട്ടു.
നിയന്ത്രണങ്ങളില്ലാതെ പൊതുഗതാഗതം അനുവദിക്കുകയും വെള്ളിയാഴ്ചകളില്‍ വ്യാപകമായ ഇളവുകളനുവദിച്ച് നാടും നഗരവും വീര്‍പ്പുമുട്ടുന്ന വിധം ജനത്തിരക്കിനു സാഹചര്യം സൃഷ്ടിക്കുമ്പോഴും മദ്യ ഷാപ്പുകള്‍ മാത്രമല്ല ജിംനേഷ്യങ്ങള്‍ പോലും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടും സമ്പൂര്‍ണ ശുചിത്വവും കൊവിഡ് പ്രോട്ടോക്കോളും പാലിക്കാന്‍ സന്നദ്ധതയും സാഹചര്യവുമുള്ള പള്ളികളെ അവഗണിക്കുന്നതില്‍ പ്രതിഷേധം കനത്തുവരുന്ന സാഹചര്യത്തിലാണ് എസ് വൈ എസ് ന്റെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. എ കെ. അബ്ദുൽ ബാഖി, ഇബ്രാഹിം ബാഖവി പൊന്ന്യം, ഹനീഫ ഏഴാം മൈൽ, സത്താർ വളക്കൈ,അഹ്മദ് തേർലായി, അബൂബക്കർ യമാനി, പി പി മുഹമ്മദ്‌ കുഞ്ഞി അരിയിൽ, ഉമർ നദ്‌വി തോട്ടിക്കൽ,
മുഹമ്മദ്‌ ശരീഫ് ബാഖവി വേശാല, ,സത്താർ കൂടാളി, നമ്പ്രം അബ്ദുൽ കാദർ അൽ ഖാസിമി,സലീം ഫൈസി ഇർഫാനി, സിദ്ദീഖ് ഫൈസി വെണ്മണൽ, ഇബ്രാഹിം എടവച്ചാൽ, ഉസ്മാൻ ഹാജി വേങ്ങാട്, മൻസൂർ പാമ്പുരുത്തി, ഹമീദ് ദാരിമി കീഴുർ, അഷ്‌റഫ്‌ ബംഗാളി മുഹല്ല,
അബ്ദുള്ള ദാരിമി കൊട്ടില, സലാം ഇരിക്കൂർ, കബീർ മാസ്റ്റർ തളാപ്പ്, താജുദ്ധീൻ വളപട്ടണം, സകരിയ അസ്അദി ഇരിട്ടി, ഫൈസൽ അടക്കത്തോട് പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

മുസ്ലിം ലീഗ്തദ്ദേശിയം – ജനപ്രതിനിധി ശില്പശാല ഇന്ന് 2 മണിക്ക്:
പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.