‘ഞങ്ങളെയും സംരക്ഷിക്കുക’; ഹയർ ഗുഡ്സ് ഉടമകൾ കണ്ണാടിപ്പറമ്പിൽ ധർണ നടത്തി
കണ്ണാടിപ്പറമ്പ്: കേരള ഹയർ ഗുഡ്സ് ഓണേഴ്സ് അസോസിയേഷന്റെ തീരുമാനപ്രകാരം കേരളത്തിലെ അഞ്ഞുറോളം കേന്ദ്രങ്ങളിൽ നടന്നു വരുന്ന സമരത്തിന്റെ ഭാഗമായി
കണ്ണാടിപ്പറമ്പിൽ ഹയർ ഗുഡ്സ് ഉടമകൾ ധർണ നടത്തി. പവിത്രൻ മാസ്റ്റർ
ഉദ്ഘാടനം ചെയ്തു.
എം എ കെ അബ്ദുള്ള
അദ്ധ്യക്ഷത വഹിച്ചു.
റഫീഖ് സ്വാഗതവും
എം ടി മുഹമ്മദ് നന്ദിയും പറഞ്ഞു.
കണ്ണൂർ ജില്ലയിൽ അമ്പതോളം പ്രധാന കേന്ദ്രങ്ങളിൽ പത്ത് മണി മുതൽ പതിനൊന്ന് മണി വരെയാണ് ധർണ്ണാ സമരം നടത്തിയത്. കോവിഡ് കാരണം രണ്ട് വർഷത്തോളമായി അടച്ചിടേണ്ടി വന്ന സ്ഥാപനങ്ങളാണ് വാടക ഇനത്തിൽ പ്രവർത്തിക്കുന്ന ലൈറ്റ് ആന്റ് സൗണ്ട് , പന്തൽ , ഡക്കറേഷൻ, അലങ്കാരം ഈ മേഖലയിൽ പ്രവർത്തിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികളാണ് ദുരിതത്തിലായത്. ലക്ഷങ്ങൾ ചിലവിട്ട് സ്ഥാപനങ്ങൾ തുടങ്ങിയ ഹയർ ഗുഡ്സ് ഓണർമാരും നഷ്ടത്തിന്റെ കണക്കുകളാണ് നിരത്തുന്നത്. കോവി ഡ് മാനദണ്ഡങ്ങൾ പാലിച്ച് ചെറിയ പരിപാടികൾക്ക് അനുമതി കൊടുക്കണമെന്നാണ് KSH GOA യുടെ ആവശ്യം.


