Home NARTH KANNADIPARAMBA പുല്ലൂപ്പിക്കടവിൽ അറവുമാലിന്യം തള്ളുന്നു; പ്രദേശം രോഗഭീതിയിൽ
KANNADIPARAMBA - NARTH - July 7, 2021

പുല്ലൂപ്പിക്കടവിൽ അറവുമാലിന്യം തള്ളുന്നു; പ്രദേശം രോഗഭീതിയിൽ

കണ്ണാടിപ്പറമ്പ്: പുല്ലൂപ്പിക്കടവിൽ പുഴയോരത്ത് അറവുമാലിന്യം തള്ളി. ഇന്ന് രാവിലെയാണ് പോത്തിൻ്റെ തലയോട്ടിയും കാൽമുട്ടുകളും ഉൾപ്പെടെയുള്ള അവശിഷ്ടങ്ങൾ തള്ളിയത്. പുല്ലൂപ്പി പാലം പരിസരത്ത് അറവുമാലിന്യം തള്ളുന്നത് പതിവായി മാറിയതായി പരിസരവാസികൾ പറഞ്ഞു. പുല്ലൂപ്പിപുഴയിലും പുഴയോട് അടുത്ത പ്രദേശത്തുമാണ് അറവുമാലിന്യം തള്ളുന്നത്. ഇവിടെ തെരുവുനായ ശല്യം വർധിക്കാൻ ഇത് കാരണമാകുന്നുണ്ട്. മാത്രമല്ല, പകർച്ചവ്യാധി ഉൾപ്പെടെയുള്ള രോഗ ഭീതിയും നിലനിൽക്കുന്നുണ്ട്. ദുർഗന്ധം മൂലം മൂക്കുപൊത്താതെ ഇതുവഴി യാത്രചെയ്യാനാവാത്ത അവസ്ഥയാണ്. വിവിധ സ്ഥലങ്ങളിൽ നിന്ന് രാത്രികാലങ്ങളിലാണ് ഇവിടെ മാലിന്യം വലിച്ചെറിയുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. മയ്യിൽ പോലീസ് പ്രദേശത്ത് പട്രോളിങ് നടത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

യുവാക്കളെ കാറിൽ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ