കടയടപ്പ് സമരം: കണ്ണാടിപ്പറമ്പിലും കമ്പിലും വ്യപാരികള്‍ ഉപവാസം നടത്തി
കണ്ണാടിപ്പറമ്പ്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മുഴുവന്‍ കടകളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് വ്യപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി നടത്തിയ സമരത്തിന്റെ ഭാഗമായി വ്യപാരി വ്യവസായി ഏകോപന സമിതി കമ്പിലിലും കണ്ണാടിപ്പറമ്പിലും ഉപവാസ സമരം നടത്തി. കണ്ണാടിപ്പറമ്പ് പീടികത്തെരുവില്‍ നടത്തിയ ഉപവാസം യൂനിറ്റ് പ്രസിഡന്റ് കുഞ്ഞഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ രാജന്‍ അധ്യക്ഷത വഹിച്ചു. കമ്പിലില്‍ നടന്ന ഉപവാസം കമ്പില്‍ യൂണിറ്റ് സെക്രട്ടറി ഇ പി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി സി വിജയന്‍ സ്വാഗതം പറഞ്ഞു. കമ്പില്‍ യൂണിറ്റ് പ്രസിഡണ്ട് ടി പി മുഹമ്മദ് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. നൗഷാദ് പി, ഇ കെ മൊയ്തീന്‍കുഞ്ഞി, സജീര്‍ ടി പി സംസാരിച്ചു.


