Home KANNUR 30 വര്‍ഷമായി പുതുക്കിയിട്ടും ജോലി ലഭിച്ചില്ല;എംപ്ലോയ്‌മെന്റ് എക്‌സേഞ്ചില്‍ വേറിട്ട പ്രതിഷേധവുമായി പുല്ലൂപ്പി സ്വദേശി
KANNUR - pulloopi - June 30, 2021

30 വര്‍ഷമായി പുതുക്കിയിട്ടും ജോലി ലഭിച്ചില്ല;എംപ്ലോയ്‌മെന്റ് എക്‌സേഞ്ചില്‍ വേറിട്ട പ്രതിഷേധവുമായി പുല്ലൂപ്പി സ്വദേശി

കണ്ണർ :- എംപ്ലോയിമെൻറ്റ് എക്സേഞ്ചിൽ വേറിട്ട പ്രതിഷേധവുമായി ഒറ്റയാൾ പോരാട്ടം നടത്തിയ പുല്ലൂപ്പി സ്വദേശി പവനൻ (48) മുപ്പത് വർഷത്തോളമായി എംപ്ലോയിമെന്റിൽ എത്തി കാർഡ് പുതുക്കുക അല്ലാതെ ഒരു തൊഴിലും ഇതുവരെ ലഭിച്ചില്ലെന്നും, ഏത് തൊഴിലും ചെയ്യാൻ മടിയില്ലെന്നും പവനൻ കണ്ണാടി പറമ്പ് ഓൺലൈനിനോട് പറഞ്ഞു. കഴിഞ്ഞ മുപ്പത് വർഷമായിട്ടുള്ള പുതുക്കിയ കാർഡിൻറെ ഫോട്ടോ കോപ്പി പേപ്പർ കൊണ്ട് കഴുത്തിലും , മാസ്ക്കിലും മാലയണിഞ്ഞും ഇന്ന് ഉച്ചക്ക് 12 മണിയോടെ ഓഫീസിൽ എത്തിയത്. കോ വിഡ് കാലമായത് കൊണ്ട് ഓഫിസിൽ പ്രവേശനമില്ലെന്നും, വേണ്ടത് ചെയ്യാമെന്നും പറഞ്ഞപ്പോൾ തന്റെ ഒറ്റയാൾ പോരാട്ടത്തിന്റെകാര്യം പറഞ്ഞപ്പോൾ ഉദ്യോഗസ്ഥർ ഓഫീസിലേക് വിളിച്ച് അടുത്ത വർഷം പകുതി ആകുമ്പോഴേക്കും തൊഴിൽ കാർഡ് അയക്കാമെന്ന് ഉറപ്പു കൊടുത്തു. കണ്ണൂരിലെ മിക്ക ക്ഷേത്രങ്ങളിലും പൂജാരിയും , വെളിച്ചപ്പാട് കെട്ടുകയും, അത്താഴാക്കുന്നും, അഴീക്കലിലും ഓട്ടോ ഓടിച്ച് കിട്ടുന്നതു തുച്ഛമായ വരുമാനം കൊണ്ടാണ് ജീവിതം മുന്നോട്ട് നയിക്കുന്നത്. ഇപ്പോൾ അഴീക്കൽ ചാലിൽ ഗവ:അനുവദിച്ചു കൊടുത്ത സ്ഥലത്ത് കൊച്ചു കുരയെട്ടിയാണ് സ്ഥിര താമസം ഇതുവരെ വീടിന്നും സ്ഥലത്തിന്നും പട്ടയവും കിട്ടിയില്ല.

Leave a Reply

Your email address will not be published. Required fields are marked *

Check Also

മുസ്ലിം ലീഗ്തദ്ദേശിയം – ജനപ്രതിനിധി ശില്പശാല ഇന്ന് 2 മണിക്ക്:
പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.