യുവതലമുറയെ നശിപ്പിക്കരുത്;നാറാത്തും കണ്ണാടിപ്പറമ്പിലും കോണ്‍ഗ്രസ് ജനജാഗ്രതാ സദസ്സ് നടത്തി
കണ്ണാടിപ്പറമ്പ്: യുവാക്കളെ കള്ളക്കടത്ത് മാഫിയ തലവന്മാരാക്കുന്ന സി പി എം നിലപാടിനെതിരെ, യുവതലമുറയെ നശിപ്പിക്കരുതെന്ന മുദ്രാവാക്യവുമായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് നടത്തുന്ന ജനജാഗ്രത സദസ്സ് നാറാത്തും കണ്ണാടിപ്പറമ്പിലും നടന്നു. കണ്ണാടിപ്പറമ്പ് ബസാറില്‍ നടന്ന സദസ്സ് നാറാത്ത് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് അഡ്വ.കെ.ഗോപാലകൃഷ്ണന്‍ ഉത്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് സി.വി.ധനേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ്സ് ജന. സെക്രട്ടിമാരായ ഇ.എന്‍.വിനോദ്, പ്രജിത്ത് മാതോടം, യൂത്ത് കോണ്‍ഗ്രസ്സ് നേതാവ് സുധീഷ് നാറാത്ത് എന്നിവര്‍ പ്രസംഗിച്ചു. ബൂത്ത് പ്രസിഡന്റുമാരായ എ.ജഗദീശന്‍ സ്വാഗതവും മുഹമ്മദ് കുഞ്ഞി പാറപ്രം നന്ദിയും പറഞ്ഞു. നാറാത്ത് നടന്ന സംഗമം കോണ്‍ഗ്രസ്സ് നേതാവ് ഒ.നാരായണന്‍ ഉദ്ഘാടനം ചെയ്തു.

നാറാത്ത് നടന്ന സദസ്സിൽ യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് നികേത് നാറാത്ത് അധ്യക്ഷത വഹിച്ചു.ഒ.നാരായണൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് ജന.സെക്രട്ടറി ടി പി കുഞ്ഞമ്മദ് മാസ്റ്റർ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് സജേഷ് കല്ലേൻ എന്നിവർ പ്രസംഗിച്ചു. കെ ടി അഷറഫ് സ്വാഗതവും കെ പി നിഷ നന്ദിയും പറഞ്ഞു.


