മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി
പുല്ലൂപ്പിയില്‍ പൊതുനിരത്ത് ശുചീകരണം; മേയര്‍ ഉദ്ഘാടനംചെയ്തു,
മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി
പുല്ലൂപ്പിക്കടവ്: കണ്ണൂര്‍ കോര്‍പറേഷനിലെ 13, 9 ഡിവിഷനുകളില്‍പെട്ട പൂല്ലൂപ്പി പരിസരത്തെ കുറ്റിക്കാടുകളും മാലിന്യങ്ങളും നീക്കി പൊതുനിരത്ത് ശുചീകരണം നടത്തി. കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. സവാരിക്കെത്തുന്നവര്‍ക്ക് വിശ്രമിക്കാനും മറ്റുമായി ഇരുവശങ്ങളിലും ഇരിപ്പിടം ഒരുക്കുന്നത് പരിഗണിക്കുമെന്ന് അധ്യക്ഷത വഹിച്ച 13ാം ഡിവിഷന്‍ കൗണ്‍സിലര്‍ ശകുന്തള പറഞ്ഞു. കൗണ്‍സിലര്‍മാരായ കൂക്കിരി രാഗേഷ്, പനയന്‍ ഉഷ, അഫ്‌സില, സുനിഷ എന്നിവരും കെ മണിശന്‍, എന്‍ എ ഗഫൂര്‍, കെ പി നൗഷാദ്, വി സി മഹ്‌റൂഫ്, ഫാറൂഖ്, അഹമ്മദ്, കെ വി സുരേന്ദ്രന്‍, കെ വി സലീം ശിഹാബ്, ടി കെ നജീബ, സി വി നസീമ, കണ്ണൂര്‍ കോര്‍പറേഷന്‍ പുഴാതി സോണല്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജൂലി തുടങ്ങിയവര്‍ സംബന്ധിച്ചു.പുഴയോരത്ത് മാലിന്യം തള്ളുന്നവരെ കണ്ടെത്തി കടുത്ത ശിക്ഷ നല്‍കുമെന്ന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജൂലി കണ്ണാടിപറമ്പ് ഓൺ ലൈനിനോട് പറഞ്ഞു



