Home NARTH KANNADIPARAMBA നിടുവാട്ട് പാലത്തിനു സമീപത്തെ വഴിയിൽ വെള്ളം കയറിയ നിലയിൽ; വഴിമുട്ടി പ്രദേശവാസികൾ
നിടുവാട്ട് പാലത്തിനു സമീപത്തെ വഴിയിൽ വെള്ളം കയറിയ നിലയിൽ; വഴിമുട്ടി പ്രദേശവാസികൾ
നിടുവാട്ട്: നാറാത്ത് പഞ്ചായത്തിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന നിടുവാട്ട് പാലത്തിനു സമീപത്തെ വഴിയിൽ വെള്ളം കയറിയ നിലയിൽ. ഇതോടെ പ്രദേശവാസികളുടെ വഴിമുട്ടിയിരിക്കുകയാണ്.
നിടുവാട്ട് പാലത്തിൽ നിന്നും നിടുവാട്ട് ജുമാമസ്ജിദ് റോഡിലേക്കുള്ള കുറുക്കുവഴിയാണിത്. മുമ്പ് ഇതുവഴി ഓട്ടോയടക്കം പോകുമായിരുന്നു. പിന്നീട് റോഡ് കാൽനട – ബൈക്ക് യാത്രയ്ക്കു മാത്രമായി ചുരുങ്ങിയെങ്കിലും അനേകം പേർ ഇതുവഴി ദിനേന സഞ്ചരിക്കാറുണ്ട്. എന്നാൽ, ഇവിടം വെള്ളം കയറിയതോടെ കാൽനടയാത്ര പോലും സാധ്യമല്ലാത്ത അവസ്ഥയാണിപ്പോൾ.
ഇവിടം മണ്ണിട്ട് ഉയർത്തിയോ മറ്റോ ബന്ധപ്പെട്ട അധികാരികൾ വേണ്ട നടപടി കൈക്കൊള്ളണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.



Click To Comment