Home NARTH KANNADIPARAMBA കക്കാട് കുഞ്ഞിപ്പള്ളിയിൽ ക്വാർട്ടേഴ്സിൻ്റെ മേൽക്കൂര റോഡിലേക്ക് പതിച്ചു; വൻ അപകടം ഒഴിവായി
കക്കാട് കുഞ്ഞിപ്പള്ളിയിൽ ക്വാർട്ടേഴ്സിൻ്റെ മേൽക്കൂര റോഡിലേക്ക് പതിച്ചു; വൻ അപകടം ഒഴിവായി
കക്കാട്: കക്കാട് കുഞ്ഞിപ്പള്ളി സെൻട്രലിൽൽ വീടിൻ്റെ മേൽക്കൂര റോഡിലേക്ക് പതിച്ചു. തലനാരിഴയ്ക്ക് വൻ അപകടം ഒഴിവായി. ഇന്ന് രാത്രി 7.00 മണിയോടെയുണ്ടായ കാറ്റിലും മഴയിലുമാണ് ക്വാർട്ടേഴ്സിൻ്റെ ആസ്ബസ്റ്റോസ്
ഷീറ്റ് ഉൾപ്പെടെയുള്ള മേൽക്കൂര റോഡിലേക്ക് പതിച്ചത്. കെട്ടിടത്തിനു പിന്നിലെ വീടിനു മുകളിൽ പാകിയതായിരുന്നു.
ട്രാൻസ് ഫോർമറിനു തൊട്ടടുത്താണ് മേൽക്കൂര പതിച്ചത്. വൈദ്യുതി തൂൺ തകർന്നു. അപകടത്തെ തുടർന്ന് വൈദ്യുതി പൂർണമായും നിലച്ചു. കുഞ്ഞിപ്പള്ളി – അത്താഴക്കുന്ന് മെയിൻ റോഡ് താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. ആർക്കും പരിക്കില്ലെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്ന് വൈറ്റ് ഗാർഡ് അംഗം ഇസ്മായിൽ കുഞ്ഞിപ്പള്ളി കണ്ണാടിപ്പറമ്പ ഓൺലൈനിനോട് പറഞ്ഞു.




Click To Comment