കുടുംബശ്രീ, ബാലസഭയുടെ നേതൃത്വത്തിൽ ‘പഠനമൊരുക്കം’ പരിപാടി സംഘടിപ്പിച്ചു
പുല്ലൂപ്പി: നാറാത്ത് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് കുടുംബശ്രീ, ബാലസഭയുടെ നേതൃത്വത്തിൽ പഠനമൊരുക്കം (കുട്ടികൾക്കുള്ള പഠനോപകരണ വിതരണം) പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി സ്കൂൾ പഠനത്തിന് ബുദ്ധിമുട്ട് നേരിടുന്ന പുല്ലൂപ്പിയിലെ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ, നോട്ട്ബുക്ക്, ഇൻസ്ട്രുമെൻസ് ബോക്സുകൾ എന്നിവ കൈമാറി. പരിപാടി അഴീക്കോട് മണ്ഡലം എം.എൽ.എ കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ അധ്യക്ഷനായി. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോക്ടർ എം സുർജിത് വിശിഷ്ടാതിഥിയായി. ശ്യാമള (നാറാത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ്), സൽമത്ത് കെ.വി (വാർഡ് മെമ്പർ), ഷിബിന (CDS ചെയർ പേഴ്സൺ), സി വിനോദ് (ബാലസഭ RP), തുടങ്ങിയവർ ആശംസാ പ്രസംഗം നടത്തി. പ്രസ്തുത പരിപാടിയിൽ CDS മെമ്പർ കെ വിദ്യ സ്വാഗതവും, ബാലപഞ്ചായത്ത് പ്രസിഡന്റ് അനഘ് നന്ദിയും പറഞ്ഞു.


