പുഴാതി സ്‌കൂളിന് ഓട്ടോഗ്രാഫ് പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ 40ഓളം മൊബൈല്‍ ഫോണുകള്‍ നല്‍കി
പുഴാതി: പുഴാതി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ ‘ഓട്ടോഗ്രാഫ്’ മൊബൈല്‍ ചാലഞ്ച് നടത്തി. സ്‌കൂളിലെ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കാണ് ഫോണ്‍ നല്‍കിയത്. പൂര്‍വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയില്‍ നിന്നും ഒരു സ്‌കൂളിന് 40ലധികം മൊബൈല്‍ ഫോണുകള്‍ നല്‍കി പൂര്‍വ വിദ്യാര്‍ഥികള്‍ പുതുചരിത്രമെഴുതി. ഇങ്ങനെ ഒരു ചരിത്രം ഒരുപക്ഷേ, കേരളത്തില്‍ തന്നെ ആദ്യമായിരിക്കും. ഹൈസ്‌കൂള്‍ ജീവനക്കാര്‍ ചാലഞ്ചില്‍ 10 മൊബൈല്‍ ഫോണുകള്‍ സംഭാവന ചെയ്തു. പൂര്‍വ്വ അധ്യാപകര്‍, പൂര്‍വ്വ വിദ്യാര്‍ഥികള്‍,
സീഡ് പ്രവര്‍ത്തകര്‍, യുകെഎംകെ പ്രവര്‍ത്തകര്‍, കെഎംസിസി പ്രവര്‍ത്തകര്‍, ജിസിസി പുഴാതി കൂട്ടായ്മ,
മലര്‍വാടി കൂട്ടായ്മ, കെഎച്ച്എസ്ടിയു, വിമന്‍സ് പവര്‍ എന്നിവര്‍ പങ്കെടുത്തു. മൊബൈല്‍ ചാലഞ്ച് കണ്ണൂര്‍ കോര്‍പറേഷന്‍,
മേയര്‍ ടി ഒ മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഓട്ടോഗ്രാഫ് ചെയര്‍മാന്‍ ഡോ: പി മുഹമ്മദ് ആഷിഖ് അധ്യക്ഷത വഹിച്ചു.
കെ സി രാജന്‍ മാസ്റ്റര്‍ ആമുഖഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് എന്‍ എ ഗഫൂര്‍, പ്രിന്‍സിപ്പല്‍ ഷെറിന്‍ ജോസഫ്,
പ്രധാനാധ്യാപകന്‍ മുഹമ്മദലി മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. കോര്‍പറേഷന്‍ കൗണ്‍സിലര്‍ ശകുന്തള എം,
റിമ ടീച്ചര്‍, ഓട്ടോഗ്രാഫ് കണ്‍വീനര്‍ കെ ടി ഇസ്മായില്‍, ഇസ്മായില്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.


