കെ സുധാകരന്റെ സ്ഥാനാരോഹണം:ആഹ്ലാദ പ്രകടനം നടത്തി
പള്ളിക്കുന്ന് :- കെ.പി.സി.സി പ്രസിണ്ടന്റായി ചുമതല ഏറ്റെടുത്ത കണ്ണൂർ പാർലിമെന്റ് എം പി കെ.സുധാകരന്റെ സ്ഥാനാരോഹണത്തിന്റെ ഭാഗമായി ചിറക്കൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിക്കുന്ന് കൃഷ്ണ മേനോൻ കോളേജിന്ന് മുന്നിൽ പടക്കം പൊട്ടിച്ച്ആഹ്ലാദ പ്രകടനവും, മധുര പലഹാര വിതരണവും നടത്തി. ചടങ്ങിന് ചിറക്കൽ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിണ്ടന്റ് കല്ലിക്കോടൻ രാഗേഷ് നേതൃത്ത്വം നൽകി. ഡി.സി സി സെക്രട്ടറിമാരായ ടി. ജയകൃഷ്ണൻ , സി.വി. സന്തോഷ്, ചിറക്കൽ ബ്ലോക്ക് ജന: സെക്രട്ടറി വിഹാസ് അത്താഴക്കുന്ന്, ടി.പി. അരവിന്ദാക്ഷൻ , കെ.മോഹനൻ . പി.കെ രഞ്ചിത്ത്, പി പി ജയകുമാർ , സി.വി സുമിത്ത്, അജിത്ത്കുമാർ , അനുരൂപ് പൂച്ചാലി , ബാബു ജി . സനാദ്, ശ്രാവൺ കല്ലിക്കോടൻ, ദിലിഷ് ജി, ശ്രീരാഗ് ഹേമന്ദ് , സൂരജ് , വിജയ് കെ. തുടങ്ങിയവർ നേതൃത്ത്വം നൽകി.


