കളരിയാടത്ത് സുജിത്ത് കുടുബ സഹായനിധി കൈമാറി
കണ്ണാടിപ്പറമ്പ്: ദുബായില്‍ വെച്ച് മരണപ്പെട്ട പുല്ലൂപ്പിയിലെ കളരിയാടത്ത് സുജിത്തി(കണ്ടേന്‍)ന്റെ കുടുംബത്തെ സഹായിക്കാന്‍ വേണ്ടി രൂപീകരിച്ച സഹായനിധി കൈമാറി. സുജിത്തിന്റെ ഭാര്യയും പത്തും രണ്ടും വയസ്സ് പ്രായമുള്ള കുട്ടികളും ഉള്‍പ്പെടുന്ന നിര്‍ധനരായ കുടുബത്തെ സഹായിക്കാന്‍ വേണ്ടിയാണ് ഗള്‍ഫിലുള്ള സുഹൃത്തുക്കളും ഗള്‍ഫിലുള്ള നാട്ടുകാരും ചേര്‍ന്ന് തുക സമാഹരിച്ചത്. തുക ഭാര്യക്കും രണ്ട് മക്കള്‍ക്കും കമ്മറ്റി അംഗങ്ങളായ എം കെ രമേശന്‍, സി സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ കൈമാറി.



Click To Comment