കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തിൽ ‘ഗ്രീൻ പാർക്ക്’ പദ്ധതി വരുന്നു; നാറാത്ത് പഞ്ചായത്തിൽ ഉദ്ഘാടനം നാളെ
നാറാത്ത്: കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ‘ഗ്രീൻ പാർക്ക്’ പദ്ധതിയുടെ ഉദ്ഘാടനം നാറാത്ത് പഞ്ചായത്തിൽ നാളെ നടക്കും. രാവിലെ 11 മണിക്ക് കണ്ണാടിപ്പറമ്പ അമ്പലം ഗ്രൗണ്ടിൽ പഞ്ചായത്ത് പ്രസിഡന്റ് കെ രമേശന്റെ നേതൃത്വത്തിൽ കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി ഷാജർ ഉദ്ഘാടനം നിർവ്വഹിക്കും.
കണ്ണൂർ കുടുംബശ്രീ മിഷന്റെ ഭാഗമായി ബാലസഭയുമായി സഹകരിച്ച് ജില്ലാ പരിധിയിലെ പൊതുസ്ഥലങ്ങളിലോ സൗകര്യപ്രദമായ സ്ഥലങ്ങളിലോ വിവിധ ഫല വൃക്ഷത്തൈകൾ നട്ടുകൊണ്ട് ചുരുങ്ങിയത് 100 ഗ്രീൻ പാർക്കുകൾ സ്ഥാപിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്കൂളുകൾ, വായനശാലകൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതു സ്ഥലങ്ങൾ തുടങ്ങി സൗകര്യപ്രദമായ സ്ഥലത്ത് (ചുരുങ്ങിയത് 1 സെന്റ്) വൈവിദ്ധ്യമാർന്ന ഫല വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും അവയുടെ പരിപാലനവുമാണ് പ്രധാന ഉദ്ദേശ്യം. 13 ആം വാർഡിൽ എ.ഡി.എസിൻ്റെ നേതൃത്വത്തിൽ ഹെൽത്ത് സെൻ്ററിനു സമീപവും പദ്ധതി നടപ്പാക്കുന്നുണ്ട്,


