Home NARTH KANNADIPARAMBA കയ്യങ്കോട് ബൈത്തുറഹ്മയുടെ താക്കോൽദാനം നടത്തി
KANNADIPARAMBA - KOLACHERI - NARTH - June 14, 2021

കയ്യങ്കോട് ബൈത്തുറഹ്മയുടെ താക്കോൽദാനം നടത്തി

കയ്യങ്കോട്: മുസ്‌ലിം ലീഗ് കയ്യങ്കോട് ശാഖ കമ്മിറ്റി ‘ഹരിത ഗ്രാമം ചേലേരി വാട്സാപ്പ് ഗ്രൂപ്പിന്റെ സഹകരണത്തോടെ
നിർമ്മിച്ച ബൈത്തുറഹ്മയുടെ താക്കോൽ ദാനം മുസ്‌ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി നിർവ്വഹിച്ചു.
ശാഖ കമ്മിറ്റിക്ക് വേണ്ടി ജി.സി.സി പ്രതിനിധി കുഞ്ഞി മൊയ്‌ദീൻ താക്കോൽ ഏറ്റുവാങ്ങി. മഹല്ല് ഖത്തീബ് അബ്ദുറഹ്മാൻ യമാനി പ്രാർത്ഥന നിർവ്വഹിച്ചു.
ചടങ്ങിൽ കെ.എം നവാസ് സ്വാഗതം പറഞ്ഞു. യു.കെ ആദം ഹാജി അധ്യക്ഷത വഹിച്ചു. യാമ്പൂ കെ.എം.സി.സി നേതാവ് സമദ് നൂഞ്ഞേരി, ദുബൈ കെ.എം.സി.സിയെ പ്രതിനിധീകരിച്ച് ഹിളർ സി.എച്ച്, പഞ്ചായത്ത് മുസ്‌ലിം ലീഗ് ട്രഷററും ‘ഹരിത ഗ്രാമം’ വാട്‌സ്ആപ്പ് ഗ്രൂപ്പ് റിലീഫ് കമ്മിറ്റി ചെയർമാനുമായ കെ ശാഹുൽ ഹമീദ് എന്നിവർ ആശംസാ പ്രസംഗം നടത്തി. തുടർന്ന്, ബൈത്തുറഹ്മയുമായി സഹകരിച്ച ‘ഹരിത ഗ്രാമം’ വാട്സ്ആപ്പ് ഗ്രൂപ്പിനുള്ള ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ സ്നേഹോപഹാരം അബ്ദുറഹ്മാൻ യമാനിയിൽ നിന്ന് ഗ്രൂപ്പ് പ്രതിധിനി കെ ശാഹുൽ ഹമീദും, ‘സെലക്ടട് ബോയ്സ്’ കയ്യങ്കോടിനുള്ള ഉപഹാരം യാമ്പൂ കെ.എം.സി.സി നേതാവ് സമദിൽ നിന്ന് ‘സെലക്ടട് കയ്യങ്കോടി’ന്റെ പ്രതിനിധികളായ ഇർഷാദ് പി.സി, ഫൈസൽ യു.കെ എന്നിവരും ഏറ്റുവാങ്ങി.
വാർഡ് മെമ്പർ നാസിഫ പി.വി ചടങ്ങിൽ സംബന്ധിച്ചു. മുസ്‌ലിം ലീഗ് ശാഖ സെക്രട്ടറി ടി.വി മുഹമ്മദ് കുട്ടി മാസ്റ്റർ ചടങ്ങിന് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

തളിപ്പറമ്പിലെ കെഎസ്ഇബി കരാർ ജീവനക്കാരന്റെ മരണം കൊലപാതകം; സഹപ്രവര്‍ത്തകരായ രണ്ടുപേര്‍ അറസ്റ്റില്‍