Home NARTH KANNADIPARAMBA ‘കൊവിഡിന്റെ പേരിൽ ദ്രോഹിക്കരുത്’; വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണാടിപ്പറമ്പ യൂണിറ്റിന്റെ നേതൃത്വത്തിൽ ധർണ്ണ നടത്തി
‘കൊവിഡിന്റെ പേരിൽ ദ്രോഹിക്കരുത്’; വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണാടിപ്പറമ്പ യൂണിറ്റിന്റെ നേതൃത്വത്തിൽ ധർണ്ണ നടത്തി
കണ്ണാടിപ്പറമ്പ: കൊവിഡിന്റെ പേരിൽ ചെറുകിട വ്യാപാര മേഖലയിൽ മാത്രം അടിച്ചേൽപ്പിക്കുന്ന കടയടപ്പ് നയം തിരുത്തണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണാടിപ്പറമ്പ യൂണിറ്റിന്റെ നേതൃത്വത്തിൽ ധർണ്ണ നടത്തി. ഇന്നു രാവിലെ 10 മണിയോടെ കണ്ണാടിപ്പറമ്പ വ്യാപാരഭവനിൽ നടത്തിയ ധർണ്ണയിൽ തകർന്നടിഞ്ഞ ചെറുകിട വ്യാപാര മേഖലയെ പുനരുദ്ധീകരിക്കുന്നതിന് ലളിതമായ വ്യവസ്ഥയിൽ വായ്പ അനുവദിക്കുക, വായ്പ എടുത്തവർക്ക് പലിശയിളവ് അനുവദിക്കുക, വായ്പ അടക്കുന്നതിന് മൊറട്ടോറിയം അനുവദിക്കുക, കൊവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് എല്ലാ കടകളും തുറക്കാൻ അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു. കൊവിഡ് പ്രോട്ടോകോൾ പൂർണ്ണമായും പാലിച്ചുകൊണ്ട് ഓഫീസുകളിലും വീടുകളിലുമായാണ് ധർണ്ണ സംഘടിപ്പിച്ചത്.



Click To Comment