കനത്ത മഴയില്‍ കാരയാപ്പ് മതിലിടിഞ്ഞ് വീട് തകര്‍ന്നു
ചേലേരി: കനത്ത മഴയില്‍ കാരയാപ്പ് മതിലിടിഞ്ഞ് വീട് തകര്‍ന്നു. കാരയാപ്പ് കനാലിനു സമീപത്തെ കൂലന്റവിടെ ഷാഹിനയുടെ വീടാണ് ഇന്ന് വൈകുന്നേരത്തോടെ കനത്ത മഴയില്‍ തകര്‍ന്നത്. വീടിനുള്ളിലെ ടൈല്‍സ് ഉള്‍പ്പെടെ ഇളകിയിട്ടുണ്ട്. ഈസമയം സമീപത്ത് ആരുമില്ലാത്തതിനാല്‍ അപകടം ഒഴിവായി. മതിലിനും വീടിനുമായി ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.



Click To Comment