കാറില്‍ കടത്തിയ 170 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി
നാറാത്ത് ഓണപ്പറമ്പില്‍ വന്‍ മദ്യവേട്ട;
കാറില്‍ കടത്തിയ 170 ലിറ്റര്‍ കര്‍ണാടക മദ്യം പിടികൂടി
നാറാത്ത്: നാറാത്ത് ഓണപ്പറമ്പ് ഭാഗത്ത് കണ്ണര്‍ എക്‌സൈസ് സര്‍ക്കിള്‍ പ്രിവന്റീവ് ഓഫിസര്‍ വി പി ഉണ്ണിക്കൃഷ്ണന്റെ നേതൃത്തില്‍ നടത്തിയ റെയ്ഡില്‍ വന്‍ മദ്യശേഖരം പിടികൂടി. മഞ്ചപ്പാലത്തു നിന്നാണ് 170 ലിറ്റര്‍ കര്‍ണാടക മദ്യം കെഎല്‍ 14 ജെ 5394 നമ്പര്‍ മാരുതി റിറ്റ്‌സ് കാറില്‍ കടത്തിക്കണ്ടുവന്നത്. സംഭവവുമായി ബന്ധപ്പെട്ട്
മുണ്ടേരി ഏച്ചൂര്‍ കോട്ടം പത്മാലയത്തില്‍ ടി സി പ്രണവ്, മുണ്ടേരി കുണ്ടുകണ്ടത്തില്‍ വീട്ടില്‍ കെ കെ സുബൈര്‍ എന്നിവരെ പ്രതികളാക്കി കേസെടുത്തു. ഒന്നാം പ്രതി പ്രണവ് ചതുപ്പില്‍ ചാടി രക്ഷപ്പെട്ടതിനാല്‍ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. സര്‍ക്കിള്‍ ഓഫിസിലെ ജോയിന്റ് എക്‌സൈസ് സ്‌ക്വാഡ് അംഗം ഗണേഷ് ബാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണര്‍ എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത റെയ്ഡിലാണ് മദ്യം പിടികൂടിയത്. കോവിഡ് 19 ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ മദ്യശാലകള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ ചെറുകിട മദ്യവില്‍പനക്കാര്‍ക്ക് ഓര്‍ഡര്‍ അനുസരിച്ച് മദ്യം എത്തിച്ച് നല്‍കുന്നവരാണ് പ്രതികള്‍. കര്‍ണാടകത്തില്‍ നിന്നും വന്‍തോതില്‍ അനധികൃത മദ്യം കടത്തി കേരളത്തില്‍ നടത്തുന്ന സംഘത്തിലെ കണ്ണികളാണ് പ്രതികള്‍. പ്രതികള്‍ക്ക് മദ്യം എത്തിച്ചു നല്‍കുന്നവരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. റെയ്ഡില്‍ ഇന്റലിജന്‍സ് പ്രിവന്റിവ് ഓഫിസര്‍ സി വി ദിലീപ്, സിവില്‍ എക്‌സൈസ് ഓഫിസര്‍ സി എച്ച് റിഷാദ്, ഗണേഷ് ബാബു, ശ്യാം രാജ്, എക്‌സൈസ് ഡ്രൈവര്‍ പ്രകാശന്‍ എന്നിവര്‍ പങ്കെടുത്തു.



