Home NARTH LOCAL-NEWS KOLACHERI കൊളച്ചേരി വെറ്റിനറി ആശുപത്രിയിൽ മെഡിസിൻ ലഭ്യത ഉറപ്പു വരുത്തുക;
മുസ്‌ലിം യൂത്ത് ലീഗ്
KOLACHERI - June 9, 2021

കൊളച്ചേരി വെറ്റിനറി ആശുപത്രിയിൽ മെഡിസിൻ ലഭ്യത ഉറപ്പു വരുത്തുക;
മുസ്‌ലിം യൂത്ത് ലീഗ്

കൊളച്ചേരി : കൊളച്ചേരി മേഖലയിലെ നിരവധി ക്ഷീര കർഷകരുടെ ആശ്രയ കേന്ദ്രമായ കൊളച്ചേരി വെറ്റിനറി ആശുപത്രിയിൽ ആവശ്യമായ മെഡിസിൻ ലഭ്യമാക്കണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റി കൊളച്ചേരി ഗ്രാമ പഞ്ചായത്തിനോട് നിവേദനത്തിലൂടെ ആവശ്യപ്പെട്ടു
കൊവിഡ് ലോക്ക് ഡൗണിൽ കഷ്ടതയനുഭവിക്കുന്ന ക്ഷീര കർഷകർക്ക് ഇതു മൂലം സ്വകാര്യ മേഖലയിൽ നിന്ന് മെഡിസിൻ വാങ്ങേണ്ടി വരുന്നതിനാൽ വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടാവുന്നത് വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് ഉടൻ പരിഹാരം കാണുമെന്ന് കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സെക്രട്ടറിയും നിവേദന സംഘത്തിന് ഉറപ്പു നൽകി
യൂത്ത് ലീഗ് തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് സലാം കമ്പിൽ, കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി, ജനറൽ സെക്രട്ടറി ജാബിർ പാട്ടയം എന്നിവരാണ് നിവേദക സംഘത്തിലുണ്ടായത്

Leave a Reply

Your email address will not be published. Required fields are marked *

Check Also

യുവാക്കളെ കാറിൽ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ