പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി
മാലോട്ട്: മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി നാറാത്ത് പഞ്ചായത്ത് ഏഴാം വാർഡായ മാലോട്ട് സൗത്തിൽ പഞ്ചായത്ത് പ്രസിഡന്റും, വാർഡ് മെമ്പറുമായ കെ രമേശന്റെ നേതൃത്വത്തിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി. ഇതിന്റെ ഭാഗമായി തൊഴിലുറപ്പ് പ്രവർത്തകരും വാർഡിലെ ജാഗ്രത സമിതി അംഗങ്ങളും ചേർന്ന് പ്രദേശത്തെ വീടുകളിൽ കയറി ബോധവത്കരണം നടത്തുകയും, റോഡിന്റെ ഇരുവശങ്ങളും വൃത്തിയാക്കുകയും, പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും ചെയ്തു.
കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് മാസ്‌കും ഗ്ലൗസും ഉപയോഗിച്ചു കൊണ്ടാണ് ശുചീകരണം നടത്തിയത്.



Click To Comment