കണ്ണൂർ: മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ യും പകർച്ചവ്യാധി പ്രതിരോധത്തിന്റെയും മൂന്നാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി നഗരം മുഴുവനും ശുചീകരിക്കുന്നതിന് കണ്ണൂർ കോർപ്പറേഷൻ മെഗാ ക്‌ളീനിങ് നടത്തി. നഗരത്തിലെ പത്ത് കേന്ദ്രങ്ങളിലാണ് മേയർ, ഡെപ്യൂട്ടി മേയർ, സ്ഥിരം സമിതി അധ്യക്ഷൻമാർ, കൗൺസിലർമാർ എന്നിവരുടെ നേതൃത്വത്തിൽ ശുചീകരണ തൊഴിലാളികളും സന്നദ്ധ പ്രവർത്തകരും ചേർന്ന് ശുചീകരണം നടത്തിയത്.
പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം കണ്ണൂർ ഗാന്ധി സർക്കിളിൽ മേയർ അഡ്വ. ടി ഒ മോഹനൻ നിർവഹിച്ചു.

മഴക്കാലത്തെ വെള്ളക്കെട്ടുകൾ നേരിടുന്നതിനും പകർച്ചവ്യാധികൾക്കെതിരെയും കോർപ്പറേഷൻ ചരിത്രത്തിലില്ലാത്ത വിധം മുന്നൊരുക്കങ്ങളാണ് ഇത്തവണ നടത്തിയതെന്നും തീർച്ചയായും ഇതിന്റെ ആശ്വാസം ജനങ്ങൾക്ക് ലഭിക്കുമെന്നും മേയർ പറഞ്ഞു.

ഡെപ്യൂട്ടി മേയർ
കെ ശബീന,
സ്ഥിരം സമിതി അധ്യക്ഷൻമാരായ മാർട്ടിൻ ജോർജ്, ഷമീമ ടീച്ചർ കൗൺസിലർമാരായ
മുസ്ലിഹ്‌ മഠത്തിൽ,
കെ പി അബ്ദുൽ റസാഖ്,
ശ്രീലത വികെ, മിനി അനിൽകുമാർ, സൂപ്പർവൈസർ ഇൻചാർജ് മനോജ് കുമാർ, ജിതേഷ് ഖാൻ, ഹംസ എന്നിവർ സംബന്ധിച്ചു.

താണ ജംഗ്ഷനിൽ ഡെപ്യൂട്ടി മേയർ
കെ ശബീനയുടെ
നേതൃത്വത്തിൽ പ്രകാശൻ പയ്യനാടൻ,
എൻ ഉഷ, കെ എം സരസ, ഹെൽത് ഇൻസ്‌പെക്ടർ പത്മരാജൻ എന്നിവർ നേതൃത്വം നൽകി.

മുനീശ്വരൻ കോവിൽ ജംഗ്ഷനിൽ പി.വി. ജയസൂര്യൻ, കെ സുരേഷ്, ചിത്തിര ശശിധരൻ, അനിത കെ.പി എന്നിവരും പ്ലാസാ ജംഗ്ഷനിൽ സ്ഥിരം സമിതി അധ്യക്ഷൻ സിയാദ് തങ്ങൾ, കെ
പി രജനി,
അഷ്റഫ് ചിറ്റുള്ളി, മിനി കെ എൻ അനിത കെ വി എന്നിവരും തേക്കിൽ പിടിയിൽ
പികെ സാജേഷ് കുമാർ, വി. ബാലകൃഷ്ണൻ, എസ്. ഷഹീദ, ആ സിമ സി.എച്ച്.
സി.എം.പത്മജ, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്ത് എന്നിവരും എകെജി ജംഗ്ഷനിൽ
സ്ഥിരം സമിതി അധ്യക്ഷ അഡ്വ. പി.
ഇന്ദിര,
കൂക്കിരി രാജേഷ്, വി.കെ ഷൈജു,
എ കുഞ്ഞമ്പു, ബീബി, സി. സുനിഷ,
ഷൈൻ പി ജോസ്
എന്നിവരും ചേനോളി ജംഗ്ഷനിൽ സ്ഥിരം സമിതി അധ്യക്ഷ ഷാഹിന മൊയ്തീൻ ബി പി അഫ്സില,
അഡ്വ. പി കെ അൻവർ, എം. ശകുന്തള, പനയൻ ഉഷ എന്നിവരും

പഴയ ബസ് സ്റ്റാൻഡ് പരിസരത്തിൽ എംപി രാജേഷ്, പി പി വത്സലൻ എന്നിവരും
യോഗശാല റോഡിൽ
സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, കെ.നിർമല എന്നിവരും നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

തളിപ്പറമ്പിലെ കെഎസ്ഇബി കരാർ ജീവനക്കാരന്റെ മരണം കൊലപാതകം; സഹപ്രവര്‍ത്തകരായ രണ്ടുപേര്‍ അറസ്റ്റില്‍