Home CHIRAKKAL ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ വീട് വളഞ്ഞ് വളപട്ടണം പോലീസ് പിടികൂടി; വീടും വാഹനങ്ങളും അക്രമികൾ തകർത്തതായി പരാതി
CHIRAKKAL - KANNUR - June 1, 2021

ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ വീട് വളഞ്ഞ് വളപട്ടണം പോലീസ് പിടികൂടി; വീടും വാഹനങ്ങളും അക്രമികൾ തകർത്തതായി പരാതി

വളപട്ടണം :നിരവധി കേസുകളിലെ പ്രതിയെ ഒളിവിൽ കഴിയുകയായിരുന്ന സുഹൃത്തിന്റെ വീട് വളഞ്ഞ് പോലീസ് പിടികൂടി , പുതിയ തെരു ആശാരി കമ്പനിക്ക് സമീപം താമസിക്കുന്ന ചാണ്ടി ഷമീം എന്ന വി.വി.ഹമീമി (40) നെയാണ് വളപട്ടണം പോലീസ് പിടികൂടിയത് ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് ഇയാളുടെ സുഹൃത്ത് കോട്ടക്കുന്നിലെ ഹാരിസ് കളത്തിന്റെ വീട്ടിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. 2020 ജൂണിൽ വാഹനവും സഞ്ചരിക്കുകയായിരുന്ന യാത്രക്കാരെയും തട്ടി കൊണ്ടുപോയ കേസിൽ പ്രതിയായ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു വിവിധ സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ അക്രമ കേസുകൾ ഉൾപ്പെടെ ഒമ്പതോളം കേസ് നിലവിലുണ്ട്. പോലീസ് അറസ്റ്റു ചെയ്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതേസമയം ഇന്ന് പുലർച്ചെ 3 മണിയോടെ പ്രതി ഒളിവിൽ കഴിഞ്ഞ വീടിന് നേരെ ഒരു സംഘം അക്രമം നടത്തിയതായി വീട്ടുടമ കോട്ടക്കുന്നിലെഹാരിസ് വളപട്ടണം പോലീസിൽ പരാതി നൽകി. വീടിന്റെ ജനൽ ഗ്ലാസുകൾ അടിച്ചു തകർത്ത സംഘം വീട്ടുമുറ്റത്ത് നിർത്തിയിട്ട കെ.എൽ13. എ എ . 8877 നമ്പർ ഇന്നോവ കാറും ബുള്ളറ്റ് ബൈക്കും തകർത്തതായി വളപട്ടണം പോലീസിൽ നൽകിയ പരാതിയിലുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *

Check Also

യുവാക്കളെ കാറിൽ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ