ലിറ്റിൽ ഫോറസ്റ്റ് ചാലഞ്ച്;നാറാത്ത് ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം നടത്തി
അന്തരീക്ഷത്തിൽ കാർബൺ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന ലിറ്റിൽ ഫോറസ്റ്റ് ചാലഞ്ചിന്റെ നാറാത്ത് പഞ്ചായത്ത് തല ഉദ്ഘാടനം കണ്ണാടിപ്പറമ്പ് അമ്പല ഓഡിറ്റോറിയ പരിസരത്ത് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിർവ്വഹിച്ചു. നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ രമേശൻ അദ്ധ്യക്ഷതനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ശ്യാമള ,ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ ടി സരള,ജില്ലാ പഞ്ചായത്ത് മെമ്പർ കെ താഹിറ,പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എൻ മുസ്തഫ, കാണി കൃഷ്ണൻ, പി വി ബാലകൃഷ്ണൻ, ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ എം മനോഹരൻ തുടങ്ങിയവർ സംസാരിച്ചു.
വാർഡ് മെമ്പർമാരായ ഷീബ കെ പി, ശരത് എ, സൈഫുദ്ദീൻ നാറാത്ത തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.


