Home KANNUR ആപ്പ് വഴിയുള്ള മദ്യവിതരണം ആലോചനയിലില്ല, മദ്യശാലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കില്ല-എക്സൈസ് മന്ത്രി
KANNUR - May 29, 2021

ആപ്പ് വഴിയുള്ള മദ്യവിതരണം ആലോചനയിലില്ല, മദ്യശാലകള്‍ക്ക് പ്രത്യേക പരിഗണന നല്‍കില്ല-എക്സൈസ് മന്ത്രി



കണ്ണൂർ: ലോക്ഡൗൺ കാലത്ത് ആപ്പ് വഴിയുള്ള മദ്യവിതരണം ആലോചനയിലില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി എംവി ഗോവിന്ദൻ. എല്ലാ സ്ഥാപനങ്ങളും തുറക്കുന്നത് പോലെ മാത്രമേ മദ്യശാലകളും തുറക്കുകയുള്ളൂ. മദ്യശാലകൾക്ക് പ്രത്യേക പരിഗണന നൽകില്ല. മദ്യവർജനം തന്നെയാണ് എൽഡിഎഫ് നിലപാടെന്നും മന്ത്രി പറഞ്ഞു.

ന്യൂനപക്ഷ സംവരണ അനുപാതത്തിൽ ഹൈക്കോടതി വിധി അംഗീകരിക്കുന്നു. ഈ കാര്യത്തിൽ ആർക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. കോവിഡ് മൂന്നാം തരംഗത്തിനെതിരെ കേരളം എല്ലാ മുൻകരുതലും എടുക്കുന്നുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങൾ കൊവിഡ് പ്രതിരോധത്തിന് ഫലപ്രദമായി ഇടപെടുന്നുണ്ട്. പാവപ്പെട്ടവരുടെ ഉന്നമനമാണ് എൽഡിഎഫ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.

മാലിന്യ സംസ്കരണം എങ്ങനെ ശാസ്ത്രീയമായി നടത്താമെന്ന് പരിശോധിച്ചു വരികയാണ്. 2500 കോടി രൂപ ലോക ബാങ്ക് വായ്പ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ജനങ്ങളെ കൂടെ നിർത്തിയാകും കേന്ദ്രീകൃത മാലിന്യ സംസ്കരണം നടപ്പിലാക്കുക. കുടുംബശ്രീയെ ശക്തിപ്പെടുത്തും. 40 ലക്ഷം പേർക്ക് 5 വർഷം കൊണ്ട് തൊഴിൽ നൽകേണ്ടതുണ്ട്. ദേശീയപാത വികസനം ദ്രുതഗതിയിൽ നടത്തും. അഴീക്കൽ തുറമുഖ വികസനം ഉടനടി ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

യുവാക്കളെ കാറിൽ തട്ടിക്കൊണ്ടു പോയ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ