കണ്ണൂര്‍ ദസറ പ്രചരണം -‘ദസറ നൃത്ത ചുവട്’ സംഗീത ശില്പം നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ അങ്ങേറി
കണ്ണൂര്‍ ദസറയുടെ പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച സംഗീത ശില്പം ‘ദസറ നൃത്തച്ചുവട്’ നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ അരങ്ങേറി. കോളേജ് ഓഫ് കൊമേഴ്സ് വിദ്യാര്‍ത്ഥികളാണ് പരിപാടി അവതരിപ്പിച്ചത്.
കെ എസ് ആര്‍ ടി സി പരിസരം,
സ്റ്റേറ്റ് ബാങ്കിന് സമീപം, മുനീശ്വരന്‍ കോവില്‍,
പഴയ ബസ് സ്റ്റാന്‍റ് എന്നിവിടങ്ങളിലാണ് പരിപാടി സംഘടിപ്പിച്ചത്.
വിവിധ കേന്ദ്രങ്ങളിൽ മേയർ അഡ്വ. ടി ഒ മോഹനൻ, ഡെപ്യൂട്ടി മേയർ കെ ഷബീന ടീച്ചർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അഡ്വ. പി ഇന്ദിര, ഷാഹിന മൊയ്തീൻ, കൗൺസിലർമാരായ പി കെ സാജേഷ് കുമാർ, ശ്രീജ ആരംഭൻ, പ്രകാശൻ പയ്യനാടൻ, കെ പി രജനി, ദസറ കോഡിനേറ്റർ കെ സി രാജൻ മാസ്റ്റർ, വി സി നാരായണൻ മാസ്റ്റർ, ഉണ്ണികൃഷ്ണൻ, സുധീർകുമാർ, ഉദയകുമാർ, സി കെ സുജിത്ത്, ജലീൽ ബാദുഷ തുടങ്ങിയവർ സംബന്ധിച്ചു.