Home KANNUR പാതിരാത്രിയില്‍ വാഹനത്തിലെത്തി വര്‍ക്ക്‌ഷോപ്പുകള്‍ കുത്തിത്തുറന്ന് മോഷണം;
കാസര്‍കോട് സ്വദേശിയെ വളപട്ടണം പോലീസ് പിടികൂടി
KANNUR - October 14, 2023

പാതിരാത്രിയില്‍ വാഹനത്തിലെത്തി വര്‍ക്ക്‌ഷോപ്പുകള്‍ കുത്തിത്തുറന്ന് മോഷണം;
കാസര്‍കോട് സ്വദേശിയെ വളപട്ടണം പോലീസ് പിടികൂടി

വളപട്ടണം: വാഹനത്തിലെത്തി പൂട്ടിക്കിടക്കുന്നവർക്ക്ഷോപ്പുകൾ പാതിരാത്രിയിൽ കുത്തിതുറന്ന് വാഹനങ്ങളുടെ സാധനസാമഗ്രികൾ മോഷ്ടിച്ച് തമിഴ്നാട്ടിലേക്ക് കടത്തികൊണ്ടു പോകുന്ന നിരവധി മോഷണ കേസുകളിലെ പ്രതി പോലീസ് പിടിയിലായി.കാസറഗോഡ് ചെറുവത്തൂർ റെയിൽവെ സ്റ്റേഷന് സമീപത്തെ ഖലീൽ ക്വാട്ടേർസിൽ താമസിച്ചിരുന്ന കെ. പി .സിദ്ധിഖ് എന്ന അബൂബക്കർ സിദ്ധിഖിനെ (45)യാണ് സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ എം.ടി.ജേക്കബിൻ്റെ നേതൃത്വത്തിൽ എസ്.ഐ.പി.ഉണ്ണികൃഷ്ണന്നും സംഘവും അറസ്റ്റു ചെയ്തത്.പാലക്കാട് വാളയാർ ചെക്ക് പോസ്റ്റിന് സമീപം വെച്ചാണ് പ്രതി പോലീസ് പിടിയിലായത്.തമിഴ്നാട് മേട്ടുപാളയത്തിലെ ഭാര്യവീട്ടിലാണ് കുറച്ചു കാലമായി ഇയാൾ താമസം. ഇക്കഴിഞ്ഞ സപ്തംബർ 14 ന് കീച്ചേരിയിലെ എക്സലൻ്റ് ഇലക്ട്രിക്കൽ വർക്ക്ഷോപ്പിൻ്റെ ഗ്രിൽസ് തകർത്ത് അകത്ത് കയറി മൂന്ന് മോട്ടോറുകളും സ്പെയർ പാർട്സുകളും മായി ഒരു ലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങളാണ് എയ്സ് പിക്ക് അപ്പ് വാഹനത്തിലെത്തിയ മോഷ്ടാവ് കടത്തികൊണ്ടുപോയത്. ഉടമയുടെപരാതിയിൽ കേസെടുത്ത വളപട്ടണം പോലീസ് നടത്തിയ അന്വേഷണത്തിൽ ജില്ലാ അതിർത്തിയിലുള്ള നിരീക്ഷണ ക്യാമറാ ദൃശ്യത്തിൽ നിന്നുമാണ് വാഹനം തിരിച്ചറിഞ്ഞത്. നമ്പർ ശേഖരിച്ച് നടത്തിയ അന്വേഷണത്തിൽ ചെറുവത്തൂരിന് സമീപത്തെ അക്ഷയ കേന്ദ്രത്തിൻ്റെ നമ്പറാണെന്ന് തിരിച്ചറിഞ്ഞതോടെ അന്വേഷണം ഊർജിതമാക്കിയതോടെയാണ് നിരവധി മോഷണ കേസിലെ പ്രതിയായ സിദ്ധിഖിനെ പിടികൂടാൻ സാധിച്ചത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊളച്ചേരി പഞ്ചായത്ത് യു.ഡി.എഫ് പദയാത്ര സംഘടിപ്പിച്ചു