കഞ്ചാവ് ശേഖരവുമായി പ്രതി അറസ്റ്റിൽ
വളപട്ടണം: ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപനക്കായി തീവണ്ടി മാർഗം എത്തിച്ച ഒരു കിലോ 200 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ.ഉത്തർ പ്രദേശ് പുൾകരിക ബാല്യ സ്വദേശി ധനുകുമാറിനെ (26)യാണ് എസ്.ഐ.എ. നിതിനും സംഘവും അറസ്റ്റു ചെയ്തത്. വളപട്ടണം റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് യുവാവിനെ കഞ്ചാവ് ശേഖരവുമായി പോലീസ് പിടികൂടിയത്. അറസ്റ്റു ചെയ്ത പ്രതിയെ പോലീസ് പയ്യന്നൂർ കോടതിയിൽ ഹാജരാക്കി.
Click To Comment