Home KANNUR ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി, വൻ അപകടം ഒഴിവായി.
KANNUR - October 13, 2023

ഓടിക്കൊണ്ടിരിക്കുന്ന കാർ കത്തി, വൻ അപകടം ഒഴിവായി.

കക്കാട് : കക്കാട് ടൗണിലൂടെ ഓടി കൊണ്ടിരിക്കുന്ന കാർ കത്തി സമയോചിതമായ രക്ഷാപ്രവർത്തി ലൂടെ വൻ അപകടം ഒഴിവായി. പള്ളിപ്രം സ്വദേശിയായ യുവാവ് കക്കാട് അങ്ങാടിയിലൂടെ ഓടിച്ചു പോകുകയായിരുന്ന കാറിൽ നിന്നും പുക ഉയരുന്നത് കണ്ട് ആൾക്കാർ ബഹളം വെച്ച് കാർ നിർത്തിക്കുകയായിരുന്നു ബോണറ്റിൽ നിന്നും ഉയർതീ പെട്ടെന്ന് അണക്കാൻ സാധിച്ചതിൽ വൻ അപകടമാണ് ഒഴിവായത്. കക്കാട് അങ്ങാടിയിൽ യു.ഡി എഫിന്റെ മേഘലാ ജാഥയിൽ പങ്കെടുത്ത പ്രവർത്തകരാണ് കാറിൽ നിന്നും പുക ഉയരുന്നത് കണ്ടതും, രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയതും , സംഭവ സമയത്ത് പോലീസും അവിടെ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊളച്ചേരി പഞ്ചായത്ത് യു.ഡി.എഫ് പദയാത്ര സംഘടിപ്പിച്ചു