Home KANNUR കണ്ണൂരിൽ സിഎൻജി ഓട്ടോറിക്ഷ ബസിലിടിച്ച് മറിഞ്ഞ് തീപിടിച്ചു; രണ്ടുപേർ വെന്തുമരിച്ചു
KANNUR - October 13, 2023

കണ്ണൂരിൽ സിഎൻജി ഓട്ടോറിക്ഷ ബസിലിടിച്ച് മറിഞ്ഞ് തീപിടിച്ചു; രണ്ടുപേർ വെന്തുമരിച്ചു

കൂത്തുപറമ്പ്∙ കണ്ണൂർ കോട്ടയം ആറാം മൈലിൽ മൈതാനപ്പള്ളിക്ക് മുൻവശം ബസുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷയ്‌ക്കു തീപിടിച്ച് രണ്ടു മരണം. വെള്ളിയാഴ്ച രാത്രി എട്ടരയോടെ തലശ്ശേരി – കൂത്തുപറമ്പ് കെഎസ്ടിപി റോഡിലാണ് അപകടം. ഓട്ടോ ഡ്രൈവറും യാത്രക്കാരനുമാണ് മരിച്ചത്. പാനൂരിനടുത്ത് പാറാട്ട് ടൗണിന് സമീപം കൊളവല്ലൂരിലെ അഭിലാഷ്, ഷിജിൻ എന്നിവരാണ് മരിച്ചത്. അഭിലാഷാണ് ഓട്ടോ ഓടിച്ചിരുന്നത്. ഷിജിൻ പിറകിൽ ഇരുന്ന് യാത്ര ചെയ്യുകയായിരുന്നു

തലശ്ശേരി ഭാഗത്ത് നിന്ന് ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്ന എം 4 സിക്സ് കെഎൽ 58 എസി 3112 ബസാണ് അപകടത്തിന് ഇടയാക്കിയത്. തലശ്ശരി ഭാഗത്തേക്ക് പോവുകയായിരുന്ന കെ എൽ 58 എജി 4784 സിഎൻജി ഓട്ടോ ഇടിയുടെ ആഘാതത്തിൽ തൽക്ഷണം തീപിടിച്ച് കത്തിയമർന്നു

തീഗോളം ഉയർന്നതോടെ സമീപത്തെ കടയിലുള്ളവർ പോലും ഷോപ്പിൽ ഗ്യാസ് സിലിണ്ടറുകൾ ഉണ്ടായതിനാൽ ഭയന്ന് ഓടിപ്പോകുകയായിരുന്നു. കൂത്തുപറമ്പിൽ നിന്നെത്തിയ അഗ്നിശമന സേനാ യൂണിറ്റാണ് തീയണച്ചത്. കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊളച്ചേരി പഞ്ചായത്ത് യു.ഡി.എഫ് പദയാത്ര സംഘടിപ്പിച്ചു