Home NARTH KANNADIPARAMBA നവകേരള സദസ്സ്: നാറാത്ത് പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരണ യോഗം നടത്തി
KANNADIPARAMBA - October 13, 2023

നവകേരള സദസ്സ്: നാറാത്ത് പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരണ യോഗം നടത്തി

കണ്ണാടിപ്പറമ്പ: മുഖ്യമന്ത്രി പിണറായി വിജയനും മറ്റു മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സുമായി ബന്ധപ്പെട്ട് നാറാത്ത് പഞ്ചായത്ത് തല സംഘാടക സമിതി രൂപീകരണ യോഗം നടത്തി. അഴീക്കോട് മണ്ഡലത്തിൽ അടുത്ത മാസം 21-ന് ആണ് പരിപാടി നടക്കുന്നത്. വളപട്ടണം മന്ന ഗ്രൗണ്ടിൽ വെച്ച് രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കും. ഇന്നു രാവിലെ 10.30ന് കണ്ണാടിപ്പറമ്പ ശ്രീ ധർമ്മശാസ്താ ഓഡിറ്റിയറിയത്തിൽ വെച്ചു നടന്ന സംഘാടക സമിതി യോഗം കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. 450-ൽ പരം ആളുകൾ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൊളച്ചേരി പഞ്ചായത്ത് യു.ഡി.എഫ് പദയാത്ര സംഘടിപ്പിച്ചു